ഇസ്‌ലാമാബാദ്: ഇന്ന് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ നിര്‍ണ്ണായകമായ വിധി പ്രഖ്യാപിച്ചു. ഈ കേസില്‍ കോടതി മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. മുഷറഫിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.


ഈ കേസില്‍ അഞ്ചു പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ അന്നത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ സൗദ് അസീസിന് കോടതി 17 വര്‍ഷം തടവുശിക്ഷ വിധിച്ചു. 
 
2007 ഡിസംബര്‍ 27-ന് റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പു റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ബേനസീറിനു മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മുഷാറഫ് വീഴ്ച വരുത്തിയെന്നാണു കേസ്. 2013 ലാണ് മുഷറഫിനെ കേസില്‍ പ്രതിചേര്‍ക്കുന്നത്.