Bigger Asteroid 2023 FM: 90 ആനകളുടെ വലുപ്പം, ഒരു ഒളിമ്പിക് നീന്തൽക്കുളത്തിൻറെ നീളം; ഭൂമിയെ ലക്ഷ്യമാക്കി ഛിന്ന ഗ്രഹം
Bigger Asteroid: നിലവിലെ കണക്ക് പ്രകാരം ഭൂമിയുടെ ഉപരിതലത്തിലേക്ക് 3,000,000 കിലോമീറ്റർ ഉപരിതലത്തിലെങ്കിലും ഇത് എത്തുമെന്നാണ് കരുതുന്നത്
ഭൂമിയെ ലക്ഷ്യമാക്കി കൂറ്റൻ ഛിന്നഗ്രഹം എത്തുന്നു.സെക്കൻറിൽ 15.8 കി.മീ വേഗത്തിലാണ് ഗ്രഹം സഞ്ചരിക്കുന്നത്. ഏപ്രിൽ ആറോടെ ഇത് വ്യാഴത്തോട് അടുക്കുമെന്ന് minorplanetcenter.net-ൽ രേഖപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഏകദേശം 85 മുതൽ 270 സെ.മി ആണ് ഇതിൻറെ ഉയരം. 2023 മീറ്റർ വ്യാസമുള്ള ഇതിന് ഒരു ഒളിമ്പിക് നീന്തൽക്കുളത്തിൻറെ വലുപ്പം ഉണ്ടാകും. മാർച്ച്-6നാണ് നാസ ഗ്രഹത്തിനെ കണ്ടെത്തിയത്. ഇത് ഭൂമിയുടെ ഉപരിതലത്തിലേക്ക് 3,000,000 കിലോമീറ്ററിൽ കൂടുതൽ അടുക്കാത്തതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് കണക്കുകൾ.
Also Read: CBI Diamond Jubilee Celebration: അഴിമതി മുഖ്യ ശത്രു, സിബിഐയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി
അതേസമയം നാസ ഈ വർഷം ഫെബ്രുവരി അവസാനം കണ്ടെത്തിയ ഛിന്നഗ്രഹം ഡിഡബ്ല്യു-14 ഫെബ്രുവരി 2046-ന് ഭൂമിയോട് വളരെ അടുത്തെത്തും. ഇത് ഭൂമിയെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് നാസ പ്രസ്താവനയില് പറയുന്നു.നിലവിലെ സഞ്ചാരപഥത്തിൽ ഛിന്നഗ്രഹം ഡിഡബ്ല്യു സൂര്യനെ പരിക്രമണം ചെയ്യാൻ ഏകദേശം 2023 ദിവസമെടുക്കും.
2046-ലെ വാലന്റൈൻസ് ദിനത്തിൽ, അടുത്തിടെ കണ്ടെത്തിയ ഛിന്നഗ്രഹം 2023 ഡിഡബ്ല്യു ഗ്രഹവുമായി കൂട്ടിയിടിച്ചേക്കാം, പക്ഷേ ഇത് എവിടെ പതിക്കുമെന്നും അത് എത്രമാത്രം ദോഷം ചെയ്യുമെന്നും നിലവിൽ അജ്ഞാതമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...