ഇറ്റലി: പിസ കഴിക്കാൻ കേറിയ കടയിൽ മറ്റൊരു കടയിൽ നിന്ന് വാങ്ങിയ കേക്ക് മുറിച്ചാൽ ബില്ല് വരുമോ? പിസക്ക് എന്തായാലും ബില്ല് വരും പക്ഷെ കേക്ക് മുറിച്ചാൽ ബില്ല് വാങ്ങേണ്ട കാര്യം എന്തായാലും ഇല്ല. എന്നാൽ അത്തരത്തിലൊരു സംഭവം നടന്നു. ഇറ്റലിയിലാണ് സംഭവം. ഫാബിയോ ബ്രെഗോലാറ്റോയെന്ന ആൾക്കാണ് ഇത്തരത്തിൽ മോശം അനുഭവം റെസ്റ്റോറൻറിൽ നിന്നും ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജന്മദിനം ആഘോഷിക്കാൻ ഇറ്റലിയിലെ ഒരു കഫേയിൽ എത്തിയതായിരുന്നു ഫാബിയോ. റെസ്റ്റോറന്റിന്റെ മെനുവിൽ മധുരപലഹാരങ്ങളൊന്നും ഇല്ലാത്തതിനാൽ, മറ്റൊരു കടയിൽ നിന്ന് ഒരു കേക്ക് വാങ്ങാൻ ബ്രെഗോലാറ്റോ തീരുമാനിച്ചു. കൂട്ടത്തിൽ റെസ്റ്റോറൻറിൽ നിന്നും പിസയും പറഞ്ഞു. എന്തായാലും കേക് വരുത്തി ആഘോഷവും കഴിഞ്ഞ് ഇറങ്ങാൻ നേരം ബില്ലിൽ നോക്കിയ ഫാബിയോ ഞെട്ടി.  കേക്ക് മുറിക്കാൻ മാത്രം റെസ്റ്റോറൻറ് ചാർജ് ചെയ്തത് 1,331 രൂപ.  ഏകദേശം 15 യൂറോ ആണിത്.


സാമൂഹിക മാധ്യമങ്ങളിൽ ബില്ലിൻറെ ചിത്രവും അദ്ദേഹം പങ്കിട്ടു."ഞങ്ങൾ 10 പേരുണ്ടായിരുന്നു, നല്ല പിസ്സ, സെർവ്വിങ്ങും നന്നായിരുന്നു. പക്ഷേ ... ഞങ്ങൾ കൊണ്ടുവന്ന കേക്ക് മുറിക്കാൻ 15 യൂറോ വാങ്ങിയത് വിശ്വസിക്കാൻ പറ്റിയില്ല."ബ്രെഗോലാറ്റോ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. എന്റെ 40 വർഷത്തിനിടയിൽ (ഞാൻ ധാരാളം പിസ്സ കഴിച്ചിട്ടുണ്ട്), കേക്ക് മുറിക്കുന്നതിന് അധിക ഫീസ് ഈടാക്കുന്ന ഒരു സ്ഥലം ഇതുവരെ കണ്ടിട്ടില്- അദ്ദേഹം പറഞ്ഞു. 


കേക്ക് പുറത്ത് നിന്ന് കൊണ്ടു വരാമെന്ന് പറഞ്ഞതിൽ നിന്നാണ് തങ്ങൾ ഇതിന് മുതിർന്നതെന്ന് ബ്രെഗോലാറ്റോ പറയുന്നു. എന്നാൽ തങ്ങൾ ചെയ്തതിൽ തെറ്റില്ലെന്നും കൃത്യമായി നികുതി അടക്കുകയും ബില്ലിൽ സേവനം രേഖപ്പെടുത്തുകയും ചെയ്തിരുന്നെന്ന് കടയുടമകളും പ്രതികരിച്ചു. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വളരെ വേഗത്തിൽ ചർച്ചയായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.