പാക്കിസ്ഥാനിലെ പെഷവാറിൽ മദ്രസയ്ക്ക് സമീപം സ്‌ഫോടനം; 7 പേർ മരിച്ചു, 70 പേർക്ക് പരിക്കേറ്റു
ബോംബ് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ കൂടുതലും കുട്ടികളാണ്. പരിക്കേറ്റവരുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിലെ (Peshwar Blast) മദ്രസയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ 7 പേർ മരിച്ചു, 70 പേർക്ക് പരിക്കേറ്റു. പെഷവാറിലെ ദിർ കോളനിയിൽ (Dir Colony) ഇന്ന് രാവിലെയാണ് മദ്രസയ്ക്ക് സമീപം സ്‌ഫോടനം ഉണ്ടായത്.
Also read: ഇന്ത്യ-അമേരിക്ക 2 +2 ചർച്ച ഇന്ന്; സുപ്രധാന കരാറുകളിൽ ഒപ്പുവെക്കും
ബോംബ് സ്ഫോടനത്തിൽ (Peshwar Blast) 7 പേർ മരിക്കുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ബോംബ് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ കൂടുതലും കുട്ടികളാണ്. പരിക്കേറ്റവരുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
പൊലീസിന്റെ (Police) നിഗമനമനുസരിച്ച് ഒരാൾ ബാഗുമായി മദ്രസയിൽ പ്രവേശിച്ചതായും ശേഷം ബാഗിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചുവെന്നുമാണ്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)