ന്യുഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ 'ടു പ്ലസ് ടു ചർച്ച' (India USA 2+2 dialogue) ഇന്ന് ഡൽഹിയിൽ നടക്കും. ഇതിനോടനുബന്ധിച്ച് ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരും വിദേശകാര്യ മന്ത്രിമാരും തമ്മിൽ ഒരു സുപ്രധാന കൂടിക്കാഴ്ച നടന്നു. ചർച്ചയിൽ നിരവധി സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്തു. ചർച്ചയ്ക്ക് മുമ്പ് ഇരു രാജ്യങ്ങളും തമ്മിൽ 'BECA' എന്ന സൈനിക കരാർ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. കരാറിൽ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് സൂചന.
എന്താണ് 'BECA' കരാർ
ടു പ്ലസ് ടു ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു സുപ്രധാന 'BECA'കരാർ ഉണ്ടാക്കും., ഇത് ചൈനയ്ക്കും പാകിസ്ഥാനും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈ കരാറിലൂടെ അമേരിക്കൻ ഉപഗ്രഹങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഇന്ത്യയുമായി പങ്കിടും. ഇതോടെ അമേരിക്കയുടെ സെൻസിറ്റീവ് കമ്മ്യൂണിക്കേഷൻ ഡാറ്റയിലേക്ക് (Sensitive communication date of America) ഇന്ത്യക്ക് പ്രവേശനം ലഭിക്കും. ഇതുവഴി ഇന്ത്യൻ മിസൈലുകളുടെ കഴിവ് കൃത്യവും വളരെ ഫലപ്രദവുമാക്കും. സായുധ സേന തമ്മിൽ വിപുലമായ ജിയോസ്പേഷ്യൽ വിവരങ്ങൾ (geospatial information)പങ്കിടാനും ഈ കരാർ ഇരു രാജ്യങ്ങളെയും അനുവദിക്കും.
Also read: Hathras rape case: അന്വേഷണംകോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്
പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു
തിങ്കളാഴ്ച നടന്ന ടു പ്ലസ് ടു മിനിസ്റ്റീരിയൽ യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് (Rajnath Singh) യുഎസ് പ്രതിരോധമന്ത്രി മാർക്ക് എസ്പറുമായി (Mark Esper)ചർച്ച നടത്തി. ചർച്ചയിൽ ഇരു രാജ്യങ്ങളും BECA യിൽ (Basic Exchange and Cooperation Agreement) ഒപ്പിടാൻ തീരുമാനിച്ചു. അതിനു ശേഷം കഴിഞ്ഞ നാല് വർഷത്തിനിടെ ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതി അവലോകനം ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ (Mike Pompeo) ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറുമായി (S. Jayashankar) കൂടിക്കാഴ്ച നടത്തി. വ്യാപാരം, ഊർജ്ജം, പ്രതിരോധം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള എല്ലാ മേഖലകളിലേയും വികസനത്തിൽ ഇരു രാജ്യങ്ങളും സംതൃപ്തരാണെന്ന് മീറ്റിങ്ങിൽ വിലയിരുത്തി. ഈ വെല്ലുവിളിയെ നേരിടാൻ ചൈനയുടെയും 'Quad' രാജ്യങ്ങളുടെയും വർദ്ധിച്ചുവരുന്ന ആക്രമണവും ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.
ട്രംപിന്റെ ഇന്ത്യാ സന്ദർശത്തിന് ശേഷം പ്രധാനപ്പെട്ട നയതന്ത്ര ചർച്ചയിലേക്കാണ് ഇന്ത്യയും അമേരിക്കയും കടക്കുന്നത്. രാവിലെ പത്തുമണിക്ക് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് ചർച്ച.