പോർട്ട്‌ലാൻഡ്: സമുദ്രം അതിശയകരവും അപൂർവവുമായ ജന്തു-ജീവജാലങ്ങളുടെ ആവാസ കേന്ദ്രവുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള മത്സ്യത്തൊഴിലാളിക്ക് ലഭിച്ച നീല ലോബ്സ്റ്റർ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വളരെ അപൂർവമായാണ് നീല ലോബ്സ്റ്ററുകളെ കണ്ടെത്തുന്നത്. ഇരുപത് ലക്ഷത്തിൽ ഒന്നാണ് ഇവയുടെ എണ്ണം.



COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുവേ, തവിട്ട് നിറമോ ചാര നിറമോ ഉള്ള ലോബ്സ്റ്ററുകളാണ് കാണപ്പെടുന്നത്. എന്നാൽ, നീല ലോബ്റ്ററുകളെ വളരെ അപൂർവമായാണ് കണ്ടെത്തുന്നത്. എന്നാൽ നീല ലോബ്സ്റ്ററിനെ ലഭിച്ച പോർട്ട്ലന്റിലെ ലാർസ് ജോഹാൻ എന്ന മത്സ്യത്തൊഴിലാളി ഇതിനെ വീണ്ടും സമുദ്രത്തിലേക്ക് തന്നെ തിരിച്ചുവിട്ടു. ”ഈ നീല ലോബ്‌സ്റ്റർ ഇന്നലെ പോർട്ട്‌ലാൻഡിന്റെ തീരത്ത് നിന്ന് പിടിച്ചതാണ്. ഈ ലോബ്സ്റ്റർ വളരെ ചെറുതാണ്. അതിനാൽ ഇതിനെ തിരികെ സമുദ്രത്തിലേക്ക് വിടുകയാണ്. അവ എണ്ണത്തിൽ വളരെ കുറവുമാണ്''ചിത്രത്തിനൊപ്പം ലാർസ് ജോഹാൻ കുറിച്ചു. 


ALSO READ: Viral Video: എന്നെ അടിച്ചിട്ട് നീ കരയുന്നോ? അത് കൊള്ളാല്ലോ...പൂച്ചയെ അടിച്ച ശേഷമുള്ള കുട്ടിയുടെ കരച്ചിൽ വൈറൽ


അപൂർവ ലോബ്സ്റ്ററിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലായിരിക്കുകയാണ്. ക്രസ്റ്റസയാനിൻ എന്ന പ്രോട്ടീന്റെ അമിത ഉൽപാദനം മൂലമാണ് ലോബ്സ്റ്ററുകൾക്ക് നീല നിറം ലഭിക്കുന്നത്. നീല ലോബ്സ്റ്ററിനേക്കാൾ അപൂർവമാണ് ഓറഞ്ച് ഷെൽ ഉള്ള ലോബ്സ്റ്ററുകൾ. ഇത് വളരെ അപൂർവമാണ്. 10 ലക്ഷത്തിൽ ഒന്ന് മാത്രമാണ് ഓറഞ്ച് ലോബ്സറ്ററുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ