Boris Johnson: ഋഷി സുനക്കും സാജിദ് ജാവിദും രാജിവച്ച സാഹചര്യത്തിൽ പുതിയ ധന-ആരോഗ്യ മന്ത്രിമാരെ നിയമിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
Boris Johnson: യുകെ ക്യാബിനറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലേയെ പുതിയ ആരോഗ്യ സെക്രട്ടറിയായും യുകെ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവിയെ പുതിയ ധനമന്ത്രിയായും നിയമിച്ചു.
ലണ്ടൻ: സാജിദ് ജാവിദും ഋഷി സുനക്കും മന്ത്രിസഭയിൽ നിന്ന് രാജിവച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയ ആരോഗ്യ സെക്രട്ടറിയെയും ധനമന്ത്രിയെയും നിയമിച്ചു. യുകെ ക്യാബിനറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലേയെ പുതിയ ആരോഗ്യ സെക്രട്ടറിയായും യുകെ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവിയെ പുതിയ ധനമന്ത്രിയായും നിയമിച്ചു.
രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെയാണ് സുനക്കും ജാവിദും രാജി സമർപ്പിച്ചത്. സർക്കാരിൻറെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതായി ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും രാജിയെന്നാണ് റിപ്പോർട്ട്. നിരവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൺ പിന്നീട് രാജ്യത്തോട് മാപ്പു പറഞ്ഞെങ്കിലും സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
ALSO READ: Boris Johnson: ബോറിസ് ജോൺസണ് തിരിച്ചടി; ബ്രിട്ടണിൽ രണ്ട് മന്ത്രിമാർ രാജിവച്ചു
പ്രതിഷേധത്തെ തുടർന്ന് ക്രിസ് പിഞ്ചറെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് ക്ഷമാപണവും നടത്തിയിട്ടും വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ രാജിവച്ചതും ബോറിസ് ജോൺസണ് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് രാജിവച്ച മന്ത്രിമാർക്ക് പകരം വേഗത്തിൽ തന്നെ പുതിയ മന്ത്രിമാരെ നിയമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...