ലോക്ക്ഡൌണിനു ശേഷം ആദ്യമായി McDonald's കിട്ടിയ ഓട്ടിസ്റ്റിക് കുട്ടിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിംഗപ്പൂരിലാണ് സംഭവം. കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി  ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിനു ശേഷം മെയ്‌ 10നാണ് McDonald's വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. 


ഇതിന് പിന്നാലെയാണ് ഒന്‍പത് വയസുകാരനും ഓട്ടിസം ബാധിതനുമായ തന്‍റെ മകന് വേണ്ടി അമ്മ ചിക്കന്‍ നഗെറ്റ്സും ഫ്രഞ്ച് ഫ്രൈസും വാങ്ങിയത്.


സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോയ്ക്ക് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തന്‍റെ മകന്‍ ആദമിന്‍റെ സെൻസറി സെൻസിറ്റിവിറ്റിയും ഓട്ടിസവുമാണ് ഈ 'അമിത പ്രതികരണത്തിന്' കാരണമെന്നാണ് അമ്മ പറയുന്നത്.