ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊണാരോയ്ക്ക് കോറോണ വൈറസ് (Covid19) സ്ഥിരീകരിച്ചു.  രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയിരുന്നു.  അദ്ദേഹത്തിന് നടത്തിയ നാലാമത്തെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:കസ്റ്റംസിലും കമ്മികളുണ്ട്, അവരാണ് പ്രസ്താവനകളിറക്കുന്നത്; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ 


രോഗവ്യപന സാധ്യത അപകടകരമായ രീതിയിൽ നിൽക്കുമ്പോഴാണ് ബൊൽസൊണാരോ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചിരുന്നു.  മാത്രമല്ല ജനങ്ങളോട് മാസ്ക് വയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.  നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ യാതൊരുവിധത്തിലുള്ള മുൻകരുതലുകളും ഇല്ലായിരുന്നു .  അതുകൊണ്ടുതന്നെ ബ്രസീലിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 


ഇതുവരെ 16 ലക്ഷത്തിലധികം പേർക്കാണ് ബ്രസീലിൽ കോറോണ ബാധിച്ചിരിക്കുന്നത്.  ഇന്നലെവരെയുള്ള കണക്കുകൾ നോക്കിയാൽ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 65,000 ത്തോളം പേർക്കാണ്.  സാമ്പത്തിക വ്യവസ്ഥ തകരുമെന്ന കാരണം പറഞ്ഞാണ് ബൊൽസൊണാരോ lock down പിൻവലിച്ചത്.  മാത്രമല്ല എല്ലാ മാനദണ്ഡങ്ങളും അദ്ദേഹം എടുത്തുകളയുകയും ചെയ്തു.  മാത്രമല്ല തനിക്ക് കോറോണ പിടിച്ചാലും പേടിയില്ലയെന്നുപോലും ബൊൽസൊണാരോ പറഞ്ഞു. 


Also read: Mouni Roy യുടെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു... 


ഒടുവിൽ കറങ്ങിതിരിഞ്ഞ് അദ്ദേഹത്തെ പിടികൂടിയിരിക്കുകയാണ് ഇപ്പോൾ കോറോണ.  ഒരു തരത്തിലും കോറോണ തന്നെ ബാധിക്കില്ലയെന്നും ഒരു ചെറിയ പനിയോ ജലദോഷമോ ആയിട്ട് വന്നുപോകുകയുള്ളുവെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.  ഒടുവിൽ രോഗലക്ഷണങ്ങളെ തുടർന്നുള്ള പരിശോധനയിൽ നാലാമത്തെ തവണയാണ് കോറോണ സ്ഥിരീകരിച്ചത്.