Britain ഓഗസ്റ്റോട് കൂടി കോവിഡ് വിമുക്തമാകും; UK യിലെ വാക്സിൻ ടാസ്ക് ഫോഴ്സ് മുൻ മേധാവി
അതുമാത്രമല്ല വാക്‌സിൻ ബൂസ്റ്റർ കുത്തിവയ്പ്പ് 2022 ന്റെ ആരംഭത്തിൽ തന്നെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസിന്റെ (Corona Virus) മ്യുട്ടന്റ് വേരിയന്റ് ഓഗസ്റ്റിന് ശേഷം യുകെയിൽ ഉണ്ടായിരിക്കില്ലെന്ന് വാക്‌സിൻ ടാസ്ക് ഫോഴ്സ് മേധാവിയായ ക്ലൈവ് ഡിക്സ് പറഞ്ഞതായി ഡെയിലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്‌തു. അതുമാത്രമല്ല വാക്‌സിൻ ബൂസ്റ്റർ കുത്തിവയ്പ്പ് 2022 ന്റെ ആരംഭത്തിൽ തന്നെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഏത് വാക്‌സിനാണ് ബൂസ്റ്റർ കുത്തിവെയ്പ്പിന് ഏറ്റവും ഉത്തമമെന്നും നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചു.
ജൂലൈ അവസാനത്തോടെ യുകെയിലെ (UK) ജനങ്ങൾ എല്ലാം തന്നെ വാക്‌സിൻ സ്വീകരിച്ച് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അതോട് കൂടി ഇപ്പോൾ പുറത്ത്വന്നിട്ടുള്ള എല്ലാ കൊറോണ വൈറസ് വാരിയന്റുകളിൽ നിന്നും ജനങ്ങൾ സുരക്ഷിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ലോകത്ത് കോവിഡ് ബാധിതർ 15 കോടി കടന്നു : 24 മണിക്കൂറിൽ എട്ട് ലക്ഷം പേർക്ക് രോഗ ബാധ
യുകെ ഇതുവരെ 51 മില്യൺ ജനങ്ങൾക്ക് വാക്‌സിൻ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തിൽ 50 ശതമാനം ജനങ്ങൾക്കും വാക്‌സിൻ കുത്തിവെയ്പ്പ് നൽകിയ രണ്ടാമത്തെ രാജ്യമാണ് യുകെ. 40 വയസിന് താഴെ പ്രായമുള്ളവർക്ക്ക് ഓക്സ്ഫോർഡ് / ആസ്ട്രസിനെക്ക വാക്‌സിൻ കൂടാതെ മറ്റൊരു വാക്‌സിനുള്ള ഓപ്ഷനും നിര്ബന്ധമായി നല്കിയിരിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആസ്ട്രസെനെക്കാ വാക്‌സിനിന്റെ രക്തം കട്ടപിടിക്കുന്ന പ്രശ്‌നത്തെ തുടർന്നായിരുന്നു പുതിയ തീരുമാനം. കഴിഞ്ഞ വര്ഷം ഡിസംബറിൽ ടാസ്ക് ഫോഴ്സ്‍ മേധാവിയായി ചുമതയേറ്റ ഡിക്സ് കഴിഞ്ഞ ഒഴിഞ്ഞിരുന്നു.
ലോകത്തെ കോവിഡ് (Covid 19) ബാധിതരുടെ എണ്ണം 15 കോടി കവിഞ്ഞു. പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 13,000 ത്തിലധികം മരണങ്ങളാണ് കോവിഡ് മൂലം സംഭവിച്ചത്. നിലവിൽ ഇത് വരെ ലോകത്തെ ആകെ മരണ സംഖ്യ 32.83 ലക്ഷം കടന്നിട്ടുണ്ട്. അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്നര കോടിയോട് അടുത്തിട്ടുണ്ട്.
നിലവിലെ ലോകത്തിലെ ആകെ സ്ഥിതിയിൽ പുതിയ കേസുകളില്‍ പകുതിയും ഇന്ത്യയിലാണ് (India) റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.01 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഉള്ളതിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം മാത്രം 37 ലക്ഷം കടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...