ബ്രിട്ടീഷ് പ്രധാനമന്ത്രി Boris Johnson കാമുകി ക്യാരി സൈമണ്ട്സിനെ വിവാഹം ചെയ്തു
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ കാമുകിയായ സൈമണ്ട്സിനെ ഒരു രഹസ്യ ചടങ്ങിൽ വിവാഹം കഴിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അടുത്ത വർഷം അദ്ദേഹം വിവാഹിതനാകുമെന്നായിരുന്നു.
ലണ്ടൻ: അടുത്ത വർഷം വിവാഹിതനാകും എന്ന വാർത്തകൾ പ്രചരിക്കുന്നതിടയിൽ വിവാഹിതനായി യുകെ പ്രധാനമന്ത്രി ബാരിസ് ജോൺസൺ. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരു രഹസ്യ ചടങ്ങിൽ തന്റെ കാമുകിയെ വിവാഹം കഴിച്ചു.
വിവാഹ ചടങ്ങിൽ ഇരുവരുടേയും കുടുംബാംഗങ്ങളും ചില ഉറ്റസുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വളരെ രഹസ്യമായാണ് ഇരുവരും വിവാഹിതരായത് എന്നാണ്. ഇതിന് മുൻപ് പ്രചരിച്ച വാർത്തകൾ ഇരുവരും 2022 ജൂൺ 30 ന് വിവാഹം കഴിക്കും എന്നാണ്.
Also Read: വയലാർ രാമവർമ്മയുടെ ഇളയമകൾ കൊവിഡ് ബാധിച്ച് മരിച്ചു
ഇതിനായി 56 കാരനായ പ്രധാനമന്ത്രി ബോറിസ് ജോൺസണും (Boris Johnson) 33 കാരിയായ പ്രതിശ്രുത വരൻ കാരി സൈമണ്ടും വിവാഹത്തിൽ പങ്കെടുക്കാൻ അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ക്ഷണം അയച്ചിരുന്നു. പക്ഷേ കാർഡിൽ വിവാഹവേദി (Wedding Venue) നൽകിയിരുന്നില്ല.
2019 ൽ ജോൺസൺ പ്രധാനമന്ത്രിയായതിനുശേഷം ജോൺസണും സൈമണ്ടും Downing Street ൽ ഒരുമിച്ചാണ് താമസിച്ചു വരുന്നത്. ഈ ബന്ധത്തിൽ കഴിഞ്ഞ വർഷം ഇവർക്ക് ഒരു മകൻ പിറന്നിരുന്നു. വിൽഫ്രഡ് ലോറി നിക്കോളാസ് ജോൺസൺ എന്നാണ് മകന് ഇവർ പേര് നൽകിയിരിക്കുന്നത്.
Also Read:
ജോൺസണിന്റെ (Boris Johnson) മൂന്നാമത്തെ വിവാഹമാണിത്. സൈമണ്ടിനെ വിവാഹം ചെയ്യുന്നതിന് മുൻപ് അദ്ദേഹം വിവാഹം കഴിച്ചത് മറീന വീലറിനെ (Marina Wheeler) ആയിരുന്നു. ഇതിൽ 4 കുട്ടികളുണ്ട്. 2018 സെപ്റ്റംബറിൽ 25 വർഷത്തെ ദാമ്പത്യം വേർപ്പിരിഞ്ഞതായി ജോൺസൺ വെളിപ്പെടുത്തുകയായിരുന്നു. വീലറിന് മുമ്പ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത് അല്ലെഗ്ര മോസ്റ്റിൻ-ഓവനെ (Allegra Mostyn-Owen)ആയിരുന്നു. അതായത് സൈമണ്ട്സ് ബോറിസ് ജോൺസന്റെ മൂന്നാമത്തെ ഭാര്യയാണ്.
പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിവഹ ചടങ്ങുകൾക്കായി അവസാന നിമിഷമാണ് ആളുകളെ ക്ഷണിച്ചത് എന്നാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 30 പേർക്ക് മാത്രമേ ബ്രിട്ടണിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...