വയലാർ രാമവർമ്മയുടെ ഇളയമകൾ കൊവിഡ് ബാധിച്ച് മരിച്ചു

ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  

Written by - Zee Malayalam News Desk | Last Updated : May 30, 2021, 09:34 AM IST
  • വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു വര്‍മ്മ കൊവിഡ് ബാധിച്ച്‌ മരിച്ചു.
  • 54 വയസായിരുന്നു
  • സംസ്കാരം പാലക്കാട് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും
വയലാർ രാമവർമ്മയുടെ ഇളയമകൾ കൊവിഡ് ബാധിച്ച് മരിച്ചു

വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു വര്‍മ്മ കൊവിഡ് ബാധിച്ച്‌ മരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 54 വയസായിരുന്നു. 

ചാലക്കുടിയിലാണ് സിന്ധു താമസിക്കുന്നത്.  വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപാണ് സിന്ധു പാലക്കാട് എത്തിയത്. ഇതിനിടയിൽ രോഗം ഭേദമായി (Covid19) രണ്ടു ദിവസം മുൻപ് സിന്ധു പാലക്കാട് താമസിക്കുന്ന സഹോദരിയായ ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറിയിരുന്നു. 

Also Read: Lakshadweep Issue: ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശകർക്ക് വിലക്ക്; പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ എത്തിയേക്കും 

 

പക്ഷേ ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംസ്കാരം പാലക്കാട് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും.

സിന്ധുവിന്‍റെ വേര്‍പാട് അസഹനീയമെന്ന് ശ്രീകുമാരന്‍ തമ്പി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News