Viral Video: ഇനി മാസ്ക് നീക്കാതെ ഭക്ഷണം കഴിക്കാ൦; രസകരമായ ഐഡിയയുമായി മോഡല്‍
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ കണ്ടെത്തുന്നത് വരെ മാസ്ക്കുകള്‍ ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുംഅത്യാവശ്യമാണ്.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ കണ്ടെത്തുന്നത് വരെ മാസ്ക്കുകള്‍ ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുംഅത്യാവശ്യമാണ്.
ശീലമില്ലാത്തത് കൊണ്ടുതന്നെ മാസ്ക് ധരിക്കുക എന്നത് വീഡിയോയാണിത്. സകരമായി തോന്നാം. ഇതിനു ഉദാഹരണമായി നിരവധി വീഡിയോകള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മാസ്ക് ധരിക്കാമെങ്കില്‍ എഡിറ്റ് ബട്ടന്‍ തരാം -ട്വിറ്റര്‍
മാസ്ക് അഴിക്കാതെ എങ്ങനെ ഭക്ഷണം കഴിക്കാം?- ഇത് വിശദീകരിക്കുന്ന രസകരമായ ഒരു വീഡിയോയാണിത്. ബ്രിട്ടീഷ് മോഡലായ എമ്മാ ലൂയിസാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് മോഡല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വായയുടെ മുകളിലും താഴെയുമായി രണ്ട് മാസ്ക്കുകള്‍ ധരിച്ചിരിക്കുന്ന എമ്മ വായ തുറക്കുമ്പോള്‍ മാസ്ക്കുകള്‍ അകലുകയും അതുവഴി ഭക്ഷണം കഴിക്കുകയും ചെയ്യും. നിരവധി പേരാണ് എമ്മയുടെ ഈ വീഡിയോയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇങ്ങനെയൊരു വഴി നമ്മള്‍ക്ക് തോന്നിയില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്.