British prime minister election: ബോറിസ് ജോൺസൺ പിന്മാറി; ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്കിന് സാധ്യതയേറി
Rishi Sunak: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസണ് 57 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഋഷി സുനക് ഇതുവരെ 157 എംപിമാരുടെ പിന്തുണ ഉറപ്പാക്കി.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് ബോറിസ് ജോൺസൺ പിന്മാറി. ഇതോടെ ഇന്ത്യൻ വംശജൻ ഋഷി സുനക്കിന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യതയേറി. ഋഷി സുനക് ഇതുവരെ 147 എംപിമാരുടെ പിന്തുണ ഉറപ്പാക്കി. മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസണ് 57 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
100 എംപിമാരുടെ പിന്തുണയുള്ള ആർക്കും സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ ഇന്ന് രണ്ട് മണി വരെ സമയമുണ്ട്. ഇതിനിടയിലാണ് ബോറിസ് ജോൺസന്റെ പിന്മാറ്റം. ലിസ് ട്രസ് രാജിവച്ച സാഹചര്യത്തിൽ വീണ്ടും മത്സര രംഗത്തേക്ക് ഇറങ്ങാൻ ബോറിസ് ജോൺസൺ താൽപര്യം അറിയിച്ചിരുന്നു. എന്നാൽ 57 പേരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോൺസണ് ഉറപ്പാക്കാനായത്. കൺസർവേറ്റീവ് പാർട്ടിയുടെ ഐക്യത്തിന് വേണ്ടിയാണ് തന്റെ പിന്മാറ്റമെന്നാണ് ബോറിസ് ജോൺസന്റെ പ്രതികരണം.
147 എംപിമാരുടെ പിന്തുണ ഉറപ്പാക്കിയ സാഹചര്യത്തിൽ ഋഷി സുനക് ഔദ്യോഗികമായി തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം ഋഷി സുനക് വ്യക്തമാക്കി. ഋഷി സുനക്കിനെ കൂടാതെ പെനി മോർഡന്റ് മാത്രമാണ് ഔദ്യോഗികമായ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...