BTS Update: താൽകാലിക ഇടവേളയെടുക്കുകയാണ് എന്ന പ്രഖ്യാപനവുമായി  ജനപ്രിയ കെ- പോപ് ബാന്‍ഡ്  ബിടിഎസ്.  വ്യക്തിഗത പ്രോജക്റ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഈ തീരുമാനം.  ചൊവ്വാഴ്ച യാണ് ഈ നിര്‍ണ്ണായക തീരുമാനം ബാന്‍ഡ് പ്രഖ്യാപിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബിടിഎസിന്‍റെ സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫെസ്റ്റ ഡിന്നറിനിടെയായിരുന്നു പ്രഖ്യാപനം.  ബി.ടി.എസ് അംഗങ്ങൾ അവരുടെ വ്യക്തിഗത പ്രോജക്റ്റുകളെക്കുറിച്ച്  ആരാധകരെ അറിയിയ്ക്കുകയും  ലക്ഷ്യം കൈവരിക്കാന്‍  ബാന്‍ഡിന് ഇടവേള ആവശ്യമാണെന്ന് ആരാധകരോട് വിശദീകരിയ്ക്കുകയും ചെയ്തു.


ഒരു മ്യൂസിക്ക് ബാന്‍ഡെന്ന നിലയിൽ ബിടിഎസ് ലോകം അതിശയിക്കുന്ന മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതായി ബാൻഡിന്‍റെ ലീഡറായ ആർ.എം പറഞ്ഞു. എന്നാൽ, ഈ ഘട്ടത്തില്‍  ബാന്‍ഡിലെ അംഗങ്ങൾ ഓരോരുത്തരും വ്യക്തിഗത കലാകാരന്‍മാരായി ഉയരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Also Read:  Neeraj Chopra: സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി നീരജ് ചോപ്ര, പാവോ നുര്‍മി ഗെയിംസില്‍ വെള്ളി മെഡൽ, വീഡിയോ കാണാം


BTS Army യെ നിരാശപ്പെടുതിയതില്‍ ദുഖമുണ്ടെന്നായിരുന്നു  ജിമിന്‍ നടത്തിയ പ്രതികരണം.  ആരാധകർ ഓർക്കുന്ന തരത്തിലുള്ള കലാകാരന്മാരായി വളരാന്‍ ബാന്‍ഡ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  
ബാന്‍ഡ് പിരിച്ചുവിടുന്നതുപോലെയല്ല ഇതെന്നും മടങ്ങി വരുമെന്നും സുഗ വ്യക്തമാക്കി.  


രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞ ആഴ്ചയാണ് ബാന്‍ഡ് അവരുടെ ഏറ്റവും പുതിയ ആല്‍ബം പുറത്തിറക്കിയത്.  ആദ്യ ദിവസം തന്നെ ആല്‍ബം  സ്പോട്ടിഫൈയുടെ പ്രതിദിന ഗ്ലോബല്‍ ടോപ്പ് 200 പട്ടികയിൽ ഇടം നേടിയിരുന്നു. 


BTS എന്നറിയപ്പെടുന്ന ബാങ്താൻ ബോയ്സ് ഏഴംഗ ബോയ്ബാൻഡാണ്. ആർ.എം, സുഗ, ജെ-ഹോപ്പ്, ജാങ്കൂക്ക്, വി, ജിമിൻ, ജിന്‍ എന്നിവരാണ് ഇതിലെ അംഗങ്ങള്‍.. ദക്ഷിണ കൊറിയൻ സമ്പദ്‌വ്യവസ്ഥയ്ക്കായി കോടിക്കണക്കിന് ഡോളർ സൃഷ്ടിച്ചതിന്‍റെ  ക്രെഡിറ്റ് ഗ്രൂപ്പിലെ ഏഴ് അംഗങ്ങൾക്കാണ്.



 


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.