viral video: ഈ പുസ്തകം വായിക്കണോ എന്നാൽ ആദ്യം കത്തിക്കണം..!
റേ ബ്രാഡ്ബറി എഴുതിയ ഫാരൻഹൈറ്റ് 451 എന്ന പുസ്തകത്തെക്കുറിച്ചുള്ള വീഡിയോയാണ് ഈ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുസ്തക വായന പലരുടെയും നല്ലൊരു ഹാബിറ്റാണ്. ഒരു വിധപ്പെട്ട എല്ലാവർക്കും പുസ്തക വായന വളരെ ഇഷ്ടവുമാണ് അല്ലെ.. കാരണം അറിവിന്റെ ഉറവിടങ്ങളാണ് പുസ്തകങ്ങൾ.
വായന കൊണ്ട് അറിവ് വർധിപ്പിക്കുന്നതിനും വാക്കുകളുടെ ഒഴുക്ക് മനസിലാക്കുന്നതിനും നമുക്ക് സാധിക്കും. നമുക്ക് ഏതെങ്കിലും പുസ്തകം വായിക്കണമെന്ന് ആഗ്രഹം ഉണ്ടായാൽ നമ്മൾ എന്താ ചെയ്ക ഒന്നുകിൽ ആ പുസ്തകം ലൈബ്രറിയിൽ നിന്നും എടുക്കും അല്ലെങ്കിൽ നമ്മൾ സ്വന്തമായി വാങ്ങും അല്ലെ. എന്നിട്ട് നമ്മൾ പുസ്തകം വായിക്കാൻ തുടങ്ങും.
Also read: വിവാഹച്ചടങ്ങിൽ വരൻ ഉൾപ്പെടെ 16 പേർക്ക് കൊറോണ; 6 ലക്ഷം പിഴ ചുമത്തി..!
എന്നാലേ ചില പുസ്തകം അങ്ങനൊന്നും വായിക്കാൻ പറ്റില്ല. കേൾക്കുമ്പോൾ അതെന്താ അങ്ങനെ എന്നു തോന്നുന്നുണ്ടെങ്കിലും സംഭവം സത്യമാണ് കേട്ടോ. അങ്ങനൊരു പുസ്തകമാണ് സയൻസ് ഗേൾ എന്ന ട്വിറ്റർ പേജിൽ പരിചയപ്പെടുത്തുന്നത്.
റേ ബ്രാഡ്ബറി എഴുതിയ ഫാരൻഹൈറ്റ് 451 എന്ന പുസ്തകത്തെക്കുറിച്ചുള്ള വീഡിയോയാണ് ഈ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ പുറം ചട്ടയും അകത്തെ താളുകളും കറുത്ത നിറമാണ്. അതായത് തുറന്നു നോക്കുമ്പോൾ ഇരുട്ട് മാത്രം. എന്നാൽ നിങ്ങൾക്ക് അതിലെ അക്ഷരങ്ങൾ വായിക്കണമെങ്കിൽ എന്ത് ചെയ്യണമെന്നോ ഒരു ലൈറ്റർ എടുത്ത് ഓൺ ചെയ്ത് അതിലെ തീ പുസ്തകത്തിലെ കറുത്ത പേപ്പറിലേക്ക് അടുപ്പിക്കണം. അപ്പോൾ അതാ വെള്ള പേപ്പറിൽ കറുത്ത അക്ഷരങ്ങൾ തെളിഞ്ഞു വരുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ശരിക്കും ഒരു മാജിക്ക് പോലെ. ഇതിന്റെ വീഡിയോ സയൻസ് ഗേൾ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്.
Also read: ജൂലൈ 1 മുതൽ പെൻഷൻ ഫണ്ടിൽ വലിയ മാറ്റങ്ങൾ സംഭവിക്കും... അറിയണ്ടേ? #അടൽ പെൻഷൻ യോജന
ഫാരൻഹൈറ്റ് 451 എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത് ഏതു തരത്തിലുള്ള പുസ്തകങ്ങളും കത്തിക്കാൻ ഇഷ്ടപ്പെടുന്ന ഒരു അഗ്നിശമന പ്രവർത്തകന്റെ കഥയാണെന്നാണ് ഈ മാജിക് ബുക്ക് വിൽക്കുന്ന സൂപ്പർ ടെറൈൻ സ്വന്തം വെബ്സൈറ്റിൽ വ്യക്തമാക്കുന്നത്. ഈ പുസ്തകത്തിന്റെ ഓരോ പേജുകളും തയ്യാറാക്കിയിരിക്കുന്നത് തീ പോലുള്ള ചൂടുള്ള പദാർത്ഥങ്ങളുമായി ചേർന്നിരുന്നാൽ തെളിയുന്ന വിധത്തിലുള്ള പദാർത്ഥങ്ങൾ കൊണ്ടാണ്.
എന്നാൽ ഇതിനുപിന്നിലെ ട്രിക്ക് എന്താണെന്ന് സൂപ്പർ ടെറൈൻ കൃത്യമായി പുറത്തുവിടുന്നില്ല. പുസ്തകത്തിന്റെ വെറും 100 കോപ്പികൾ മാത്രമാണ് വില്പനയ്ക്കായി സൂപ്പർ ടെറൈൻ തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ വില 395 യൂറോയാണ് അതായത് ഏകദേശം 35,500 രൂപ. പുസ്തകം ഒരു പ്രത്യേക ബോക്സിലാണ് തയ്യാറാക്കിയിരിക്കുന്നത്.