California: കോവിഡ് -19 ഇപ്പോള്‍ മൃഗങ്ങളിലേയ്ക്കും പടരുകയാണ്... അമേരിക്കയില്‍  ഗോറില്ലകള്‍ക്ക്  കോവിഡ്-19  സ്ഥിരീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാലിഫോര്‍ണിയയിലെ  (California) സാന്‍ഡിയാഗോ സഫാരി പാര്‍ക്കിലെ (San Diego Safari Park)ലെ    ഗോറില്ലകള്‍ക്ക് ചുമയും പനിയും  ശ്വാസതടസവും  നേരിട്ടതിനെത്തുടര്‍ന്ന്  പരിശോധന നടത്തുകയായിരുന്നു.  ഈമാസം ആദ്യവാരമാണ് ഗോറില്ലകള്‍ രോഗലക്ഷണം കാണിച്ചു തുടങ്ങിയത്. 
 
സാന്‍ഡിയാഗോ സഫാരി പാര്‍ക്കിലെ എട്ട് ഗോറില്ലകള്‍ക്കാണ് കൊറോണ വൈറസ്   (Corona Virus) സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.


'ഗോറില്ലകള്‍ക്ക് ചെറിയ ശ്വാസതടസവും ചുമയും ഉണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതി ഗുരുതരമല്ല. ഇവയെ ക്വാറന്റീന്‍ ചെയ്‌തിരിയ്ക്കുകയാണ്,  ഇവയ്ക്ക് ആവശ്യമായ പരിചരണം നല്‍കുന്നുണ്ട്', മൃഗശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ പീറ്റേഴ്‌സണ്‍ അറിയിച്ചു. 


അതേസമയം, മൃഗശാലയിലെ മറ്റ് മൃഗങ്ങള്‍ക്ക് കോവിഡ്  (Covid-19) ബാധിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. 


വൈറസ്  ബാധിതനായ മൃഗശാലയിലെ ജീവനക്കാരനില്‍ നിന്നാകാം ഗോറില്ലകള്‍ക്ക് കൊറോണ  ബാധിച്ചതെന്നാണ് അനുമാനം.  കാലിഫോര്‍ണിയയില്‍  കൊറോണ വൈറസ് ബാധ ഏറെ രൂക്ഷമായിരുന്നു. കൂടാതെ,  ഡിസംബര്‍ ആദ്യം മുതല്‍ സാന്‍ഡിയാഗോ സഫാരി പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.  അതിനാല്‍ പൊതുജനങ്ങളില്‍ നിന്നും വൈറസ് പകരാനുള്ള സാധ്യത വിരളമാണ്.  


അമേരിക്കയില്‍ ഗോറില്ലകള്‍ക്ക്കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണിത്. നേരത്തെ പൂച്ച, പട്ടി എന്നീ  വളര്‍ത്തു മൃഗങ്ങള്‍ക്ക്  വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ന്യുയോർക്ക് ബ്രോൺസ് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 


Also read: Coronavirus Variant: ജപ്പാനിലും കൊറോണ വൈറസിന്‍റെ പുതിയ വകഭേദം


ഗോറില്ലകള്‍ക്ക്കോവിഡ് സ്ഥിരീകരിച്ചതോടെ മൃഗശാല ജീവനക്കാര്‍ക്ക് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍  പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.  ജീവനക്കാര്‍ ഗോറില്ലകള്‍ക്ക് സമീപം വരുമ്പോള്‍ മാസ്‌ക് അടക്കമുള്ള സംരക്ഷാ മുന്‍കരുതലുകളെടുക്കണമെന്ന് മൃഗശാല അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.