വിവാഹ ചിത്രങ്ങള്‍ കഴിയുന്നത്ര മികച്ചതാക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ തലമുറ. അത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ പലരും പല റിസ്ക്കുകളും എടുക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കടല്‍പാറയ്ക്ക് മുകളില്‍ നിന്ന് ഫോട്ടോഷൂട്ട്‌ നടത്തി തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട ഒരു ദമ്പതികളുടെ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. കാലിഫോര്‍ണിയയിലെ ഒരു കടല്‍കരയിലാണ് സംഭവം. വിവാഹ ഫോട്ടോഷൂട്ടിനായാണ്‌ ഇവര്‍ ഇവിടെയെത്തിയത്. 


പ്രവാസികള്‍ക്ക് ഇനി വാട്സ്ആപ്പിലൂടെ നാട്ടിലേക്ക് പണം അയക്കാം -ചെയ്യേണ്ടത്


കടല്‍പാറയ്ക്ക് മുകളില്‍ നിന്ന് പോസ് ചെയ്യുകയായിരുന്ന ഇവരെ ആഞ്ഞടിച്ച ഒരു തിരമാല കടലിലേക്ക് വലിച്ചിടുകയായിരുന്നു. ഭാഗ്യവശാല്‍ ഈ സംഭവം സമീപമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഇവരെ രക്ഷിക്കുകയും ചെയ്തു. 



ഇവര്‍ക്ക് സമീപമുണ്ടായിരുന്ന മറ്റൊരാളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചത്. ലഗുന ബീച്ചിന് സമീപമുള്ള മോണ്‍ടെജ് ഹോട്ടലിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ കടല്‍കരയിലാണ് സംഭവം. 


SHOCKING!! സുഷാന്തിന്‍റെ മുന്‍ മാനേജര്‍ ദിശ ഗര്‍ഭിണി? സൂരജിനെ പഴിചാരി സോഷ്യല്‍ മീഡിയ


വെള്ള ഗൌണ്‍ അണിഞ്ഞാണ് വധു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടലിനോടു ചേര്‍ന്ന് നിന്നാണ് ഇരുവരും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നത്. അല്‍പ്പം ദൂരെ മാറിയാണ് ക്യാമറമാന്‍ നില്‍ക്കുന്നത്. 


ലഗുന ബീച്ച് അഗ്നിശമന വിഭാഗവും ലൈഫ് ഗാര്‍ഡ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെടുത്തി കരയിലെത്തിച്ച ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.