ബിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഒരു സെല്‍ഫി വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി ഷെഫ് സഞ്ജയ് റെയ്ന റിഷി സുനകിനൊപ്പമെടുത്ത സെല്‍ഫി വീഡിയോയില്‍ ഒരാളെ ‘വിജയ് മാമാ’ എന്ന് വിളിച്ചതാണ് ഇന്ത്യയിലെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ കൗതുകമുയര്‍ത്തിയിരിക്കുന്നത്.റിഷി സുനകിനോടൊപ്പമുള്ള സെല്‍ഫി വീഡിയോ ട്വിറ്ററില്‍ ‘വിസ ഓണ്‍ അറൈവല്‍ പക്കാ’ എന്ന ക്യാപ്ഷനോടെയാണ് സഞ്ജയ് റെയ്ന പങ്കുവെച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

‘മാമാ..നിങ്ങളോട് ഹലോ പറയാന്‍ ഒരാള്‍ എന്റെ കൂടെയുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് സഞ്ജയ് റെയ്ന ക്യാമറ പാന്‍ ചെയ്യുന്നു.ഫ്രെയ്മില്‍ റിഷി സുനക് വരുന്നു. ‘ഹലോ വിജയ് മാമ, ഹായ് ഞാന്‍ റിഷി, സുഖമാണോ നിങ്ങള്‍ക്ക്, ഇന്ന് 10 ഡൗണിങ് സ്ട്രീറ്റിലേക്ക് വരണം. എന്നെ കാണാന്‍ മാമന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയെത്തുമ്പോള്‍ നിങ്ങളുടെ മരുമകനായ സഞ്ജയ്‌യോട് അവിടെ എത്തിക്കാന്‍ പറയൂ’ ഇങ്ങനെയാണ് റിഷി സുനക്  വീഡിയോയില്‍ പറയുന്നത്.വീഡിയോയില്‍ പറയുന്ന വിജയ് മാമ ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് ആളുകള്‍.


 



വീഡിയോക്ക് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.ഇന്ത്യയില്‍ നിന്ന് ലോണെടുത്ത് മുങ്ങി ബ്രിട്ടനില്‍ അഭയം തേടിയിരിക്കുന്ന വിജയ് മല്ല്യയാണ് കക്ഷിയെന്ന് ചിലര്‍ ട്രോളുന്നുണ്ട്. അമിതാഭ് ബച്ചന്റെ ഹിറ്റ് കഥാപാത്രങ്ങളുടെ പേരാണ് വിജയ് എന്നതിനാല്‍ ബിഗ് ബിയാണ് മാമയെന്ന് മറ്റു ചിലര്‍ കമന്റുകളില്‍ പറയുന്നുണ്ട്..എന്നായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.