യൂറോപ്പിലെ ഏറ്റവും വലിയ ആണവോർജ കേന്ദ്രമായ സപ്രോഷ്യ ആണവ നിലയത്തിന് നേരെ റഷ്യയുടെ ആക്രമണം ഉണ്ടായപ്പോൾ മുതൽ ലോക ജനത ആ​ഗ്രഹിച്ചത് മറ്റൊരു ചേർണോബിൽ ദുരന്തം ഇനി ഒരിക്കലും സംഭവിക്കരുതേ എന്നാകും. എന്താണ് ചേർണോബിൽ ദുരന്തം?എങ്ങനെയാണ് 1986 ഏപ്രിൽ 26  ചരിത്രത്തിലെ കറുത്ത അധ്യായം ആയി മാറിയത്? എന്തുകൊണ്ടാണ് ഇന്നും വേദനയോടെയും ഭയത്തോടെയും ലോകം ചേർണോബലിനെ ഓർക്കുന്നത്?


COMMERCIAL BREAK
SCROLL TO CONTINUE READING

1986 ഏപ്രിൽ രണ്ടിനാണ് അന്നത്തെ  സോവിയറ്റ് യൂണിൻ്റെ  ഭാഗമായ യുക്രൈനിലെ ചേർണോബിൽ ആണവനിലയത്തിൽ സ്ഫോടനം ഉണ്ടായത്. വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാർ റിയാക്ടർ ഉപയോഗിച്ചതിലെ പാകപ്പിഴയാണ് അപകട കാരണം എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നും ഈ ദുരന്തത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്ന ഒരു വലിയ സമൂഹം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നുണ്ട്.



1986 ഏപ്രിൽ 25ന് ചേർണോബിൽ ന്യൂക്ലിയർ പവർ സ്റ്റേഷനിലെ നാലാം നമ്പർ യൂണിറ്റിൽ സുരക്ഷാ എഞ്ചിനീർമാർ ഒരു പരീക്ഷണം നടത്തി. അടിയന്തര  ഘട്ടങ്ങളിൽ റിയാക്ടറുകളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമ്പോൾ ഇന്ധന അറയിലെ  ചൂട് കുറയ്ക്കാനായി വെള്ളം പമ്പ് ചെയ്യാറുണ്ട്. ഇതിനായി സ്ഥാപിച്ചിട്ടുള്ള റിയാക്ടറുകൾ സ്ഥാപിച്ച വാട്ടർ പമ്പുകൾ പ്രവർത്തിക്കാൻ ഒന്നര മിനിറ്റ് ആണ് എടുക്കുക. 30 സെക്കൻഡ് കുറയ്ക്കുവാൻ ആയിരുന്നു പരീക്ഷണം. എന്നാൽ ഇതിനിടെ പവർ 200 മെഗാവാട്ട് ആയി കുറഞ്ഞു. കൂളിംഗ് പമ്പുകൾ കൂടി നിർജീവം ആയതോടെ റിയാക്ടർ തണുപ്പിക്കാനായി പമ്പ് ചെയ്തുകൊണ്ടിരുന്ന ജലത്തിന്റെ അളവ് കുറഞ്ഞ് ചൂട് കൂടാനും റിയാക്ടറിലെ ജലം നീരാവിയായി മാറാനും തുടങ്ങി. അതോടെ പവർ ഉൽപാദനം വർദ്ധിച്ചു. റിയാക്ടറിലെ മർദ്ദം താങ്ങാൻ സാധിക്കാതെ ഏപ്രിൽ 26ന് പുലർച്ചെ ഏകദേശം 1. 30ന് നാലാമത്തെ നിലയത്തിൽ സ്ഫോടനം നടന്നു.


ഉയർന്ന താപനിലയിൽ രൂപപ്പെടുന്ന ഹൈഡ്രജന് തീപിടിച്ച് വീണ്ടും പൊട്ടിത്തെറിയുണ്ടായി. നിമിഷങ്ങൾക്കുള്ളിൽ ആണവനിലയത്തിലെ മനുഷ്യജീവനുകൾ  വെറും ചാരമായി മാറി. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ആളുകൾ മരിച്ചു വീഴാൻ തുടങ്ങി. റേഡിയോ ആക്റ്റീവ് വികിരണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ അന്തരീക്ഷത്തിലേക്ക് ഇതിനോടകം വ്യാപിച്ചിരുന്നു. അമേരിക്ക ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അണു ബോംബുകൾ വർഷിച്ചതിനേക്കാൾ വലിയ  ആണവ ദുരന്തത്തിന് അങ്ങനെ ചേർണോബിൽ സാക്ഷിയായി.


ദുരന്തം നടന്ന സമയത്തും പലരും അതിന്റെ തീവ്രതയെ പറ്റി ബോധവാൻമാരായിരുന്നില്ല. പലരും ആണവനിലയത്തിൽ സാധാരണ ഉണ്ടാവുന്ന ഒരു സ്ഫോടനമായി മാത്രം ഇതിനെ കണ്ടു. അപകടത്തിന്‍റെ തീവ്രത മനസിലാക്കാതെ പൊതു  ജനങ്ങൾ ദുരന്ത ഭൂമി സന്ദർശിക്കാനിറങ്ങി. മണിക്കൂറുകൾക്ക് ശേഷം മാത്രം സർക്കാർ ജനങ്ങളെ സുരക്ഷിതരാക്കി മാറ്റിപ്പാർപ്പിക്കുവാനുള്ള നടപടികൾ തുടങ്ങി. താൽക്കാലികമായി മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറിയവർക്ക് ആർക്കും തന്നെ പിന്നീട് തിരിച്ച് പോവേണ്ടി വന്നില്ല. പ്രിപ്യാത്ത് പൂർണമായും വാസയോഗ്യമല്ലാതെ ആയി മാറി.


1991 ൽ ചേർണോബിലിന്റെ രണ്ടാം യൂണിറ്റ് തീപിടുത്തം കാരണം  അടച്ചു. 1996ൽ ഒന്നാം യൂണിറ്റും അടച്ചു പൂട്ടി. 2000 വരെ മൂന്നാം യൂണിറ്റ് പ്രവർത്തിച്ചിരുന്നു. ചേർണോബിൽ പരിസരത്ത് ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും  ഇന്ന് തൈറോയ്ഡ്  ക്യാൻസർ ബാധിതരാണ്. ഭോപ്പാൽ ദുരന്തത്തിലെന്ന പോലെ തന്നെ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ജനിച്ചു വീഴുന്ന മനുഷ്യരും മൃഗങ്ങളും ഏതെങ്കിലും തരത്തിൽ വൈകല്യമുള്ളവരായി തീരുന്നു. രണ്ട് ലക്ഷത്തോളം ആളുകളാണ് അണുവികിരണത്തിന്റെ ഫലമായി മരിച്ചത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രദേശവാസികൾ ഉപേക്ഷിച്ചു പോയ വീടുകളും കെട്ടിടങ്ങളും ഇന്നും ചേർണോബിലിൽ അവശേഷിക്കുന്നുണ്ട്. വൻ ദുരന്തത്തിന്റെ ശേഷിപ്പുകളായി അവ  ഇന്നും നിലനിൽക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.