ബ്രസീലിയ: തെക്കേ അമേരിക്കയിലെ ആമസോൺ തടത്തിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ആമസോൺ ബയോമിലെ നനഞ്ഞ വിശാലമായ ഉഷ്ണമേഖലാ മഴക്കാടാണ് അമസോനിയ. ഈ കാടുകളിലാണ് ഏഴും ഒമ്പതും വയസ്സുള്ള തദ്ദേശീയരായ രണ്ട് ബ്രസീലിയൻ ആൺകുട്ടികളെ കാണാതായത്. സഹോദരങ്ങളായ ഒമ്പത് വയസുകാരൻ ഗ്ലെയ്സൺ, ഏഴ് വയസുകാരൻ ഗ്ലോക്കോ എന്നിവരെയാണ് കാണാതായത്. കൊടുംവിഷമുള്ള പാമ്പുകളും വന്യജീവികളുമുള്ള വനത്തിൽ 25 ദിവസമാണ് കുട്ടികൾ വഴി തെറ്റി അലഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

25 ദിവസം പഴങ്ങൾ കഴിച്ചും മഴവെള്ളം കുടിച്ചുമാണ് ഇവർ അതിജീവിച്ചത്. മുറ വിഭാഗത്തിലെ അംഗങ്ങളായ ആൺകുട്ടികൾ ഫെബ്രുവരി 18 നാണ് ആമസോണസ് സംസ്ഥാനത്തെ റൂറൽ കൗണ്ടി മാനിക്കോറിലെ ഗ്രാമത്തിൽ നിന്ന് പക്ഷികളെ വേട്ടയാടാൻ ഇടതൂർന്ന മഴക്കാടുകളിൽ പ്രവേശിച്ചത്. പിന്നീട് വനത്തിനുള്ളിൽ വഴിതെറ്റിയ ഇവരെ കണ്ടെത്താൻ സാധിക്കാതെ വരികയായിരുന്നു. ഇവര്‍ക്കായി പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും  വനത്തിൽ നടത്തിയ അന്വേഷണങ്ങളൊക്കെയും വിഫലമാവുകയായിരുന്നു. തുടർന്ന് അധികൃതർ തിരച്ചിൽ നിർത്തി. പിന്നീട് കാട്ടിൽ നിന്ന് തടി ശേഖരിക്കാനിറങ്ങിയ കുടുംബ സുഹൃത്താണ് ആകസ്മികമായി ഇവരെ കണ്ടത്.


ഇവരെ കാണാതായ സ്ഥലത്ത് നിന്ന് 35 കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്.  ശരീരത്തിലെ ജലാംശം നഷ്‌ടപ്പെട്ട് തുടങ്ങിയിരുന്നു. വിശപ്പ്  മൂലം കുട്ടികൾ തളർന്നിരുന്നു. നടക്കാൻ കഴിയാത്തവിധം തളർന്നു പോയ ഗ്ലോക്കോയെ ഗ്ലെയ്സൺ തോളിലെടുത്ത് വരുന്നതാണ് കണ്ടതെന്ന് കുടുംബ സുഹൃത്ത് പറയുന്നു. കുട്ടികളെ കണ്ടെത്തിയ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ ചെറിയ മുറിവുകളും അണുബാധയും ഉണ്ടായിരുന്നു. മറ്റ് അപകടമായ മുറിവുകളോ പരിക്കുകളോ കുട്ടികൾക്ക് ഇല്ലായിരുന്നു. പാമ്പുകളും മറ്റ് വന്യജീവികളും ഉള്ള കൊടും വനത്തിൽ കുട്ടികൾ അതിജീവിച്ചത് അത്ഭുതമാണെന്നാണ് ഇദ്ദേഹം പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.