അമേരിക്കന്‍  പ്രസിഡന്‍റ്  ഡൊണാൾഡ്  ട്രംപിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാട്ടം നടത്തുന്ന സ്കൂള്‍  വിദ്യാര്‍ത്ഥിനി  ഗ്രെറ്റ തുന്‍ബെര്‍ഗ്! 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന് കാരണമുണ്ട്...  2019ല്‍ ട്രംപ് ഗ്രെറ്റയ്‌ക്കെതിരെ  (Greta Thunberg) ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു. അതാണ് ഗ്രെറ്റയുടെ ട്വീറ്റിന് അടിസ്ഥാനം. 


ഗ്രെറ്റ ദേഷ്യം നിയന്ത്രിക്കണമെന്നായിരുന്നു ട്രംപിന്‍റെ (Donald Trump) പരിഹാസം.  കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ഗ്രെറ്റയുടെ നിലപാടുകള്‍ പരിഹാസ്യമാണെന്ന് പരോക്ഷമായി പറഞ്ഞ ട്രംപ്‌ ഗ്രെറ്റ കോപം നിയന്ത്രിക്കാന്‍ പഠിക്കണമെന്നും സൂചിപ്പിച്ചിരുന്നു. കൂടാതെ, അതിനുള്ള മാര്‍ഗ്ഗവും  ട്വീറ്റില്‍ പറഞ്ഞിരുന്നു. സുഹൃത്തിനൊപ്പം പഴയ കാലത്തെ നല്ല സിനിമ കണ്ട് കോപം തണുപ്പിക്കണമെന്നായിരുന്നു  ട്രംപിന്‍റെ ഉപദേശം. 


അമേരിക്കന്‍ പ്രസിഡന്‍റ്  (US President Election)  പദവി നഷ്ടമാകുമെന്നയാപ്പോള്‍  തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച്  വോട്ടണ്ണല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട്   ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.  



ഇതിന് മറുപടിയായിട്ടാണ്  ഗ്രെറ്റ തുന്‍ബെര്‍ഗ് അതേ ട്വീറ്റ് ട്രംപിനായി കുറിച്ചത്.   പഴയ കാലത്തെ നല്ല സിനിമ കണ്ട് കോപം തണുപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്‍റെ ഉപദേശം   തന്‍റെ പേരിന്‍റെ സ്ഥാനത്ത് ഡൊണാൾഡ് എന്ന് മാത്രം ചേര്‍ത്തായിരുന്നു  ഗ്രെറ്റ ട്വീറ്റ് ചെയ്തത്. 


എന്തായാലും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തുന്ന പ്രതികരണം ലോകം നിരീക്ഷിക്കുമ്പോള്‍ ഗ്രെറ്റയുടെ ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടി സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടി സ്വീകരിച്ചിരിയ്ക്കുകയാണ്. 


Also read: ഒരു വര്‍ഷം കഴിഞ്ഞു, ഇനി സ്‌കൂളിലേക്ക് മടക്കം...!!


ട്രംപിന് മറുപടി നല്‍കാന്‍ ഗ്രെറ്റ 11 മാസമാണ് കാത്തിരുന്നത്.  അതേസമയം, ഗ്രെറ്റയുടെ ഈ ട്വീറ്റ് 12,000ത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ഒരു ലക്ഷത്തിലധികം ആളുകള്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തിരിയ്ക്കുകയാണ്.