മൃ​ഗങ്ങളുടെ പക്ഷികളുടെയുമൊക്കെ വീഡിയോകൾ നിത്യവും സോഷ്യൽ മീഡിയയിൽ എല്ലാവരും കാണാറുള്ളതാണ്. അതിൽ ചിലതിന്റെ അസാധാരണമായ പ്രവൃത്തികൾ കാഴ്ചക്കാരിൽ ഒരേസമയം ചിരിയും കൗതുകവും നിറയ്ക്കുന്നതാണ്. അത്തരത്തിലുള്ള നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ ധാരാളം കാണാൻ കഴിയും. പൊതുവെ എല്ലാവർക്കും വളരെ ഇഷ്ടമുള്ള പക്ഷികളിൽ ഒന്നാണ് തത്ത. ഇവയെ പലരും വീട്ടിൽ വളർത്താറുണ്ട്. നമ്മൾ പറയുന്നതൊക്കെ ഇവയ്ക്ക് തിരിച്ചു പറയാൻ സാധിക്കും. നല്ല പോലെ പരിശീലിപ്പിച്ചെടുത്താൽ മതി. 80 ജനുസുകളിലായി ഏകദേശം 372 സ്പീഷിസുകൾ ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. 32 ഇനം തത്തകളുണ്ടെങ്കിലും കേരളത്തിൽ അഞ്ചിനങ്ങൾ മാത്രമാണ് കാണപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു തത്തയുടെ കുളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പൈപ്പിനടിയിൽ നിന്ന് തത്ത കുളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. തുറന്നിട്ടിരിക്കുന്ന പൈപ്പിനടിയിൽ നിന്ന് വളരെ ആസ്വദിച്ചാണ് തത്തയുടെ കുളി. അതിനിടെ ഒരാളെത്തി പൈപ്പ് അടയ്ക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ തത്ത വിടുമോ, കൊക്ക് ഉപയോഗിച്ച് പൈപ്പ് തുറന്ന് തന്റെ കുളി തുടർന്നു. ശരീരം മുഴുവൻ ഒന്ന് നനച്ച് വരുമ്പോഴേക്കും വീണ്ടും ആരോ വന്ന് പൈപ്പ് അടയ്ക്കുന്നുണ്ട്. തത്ത വീണ്ടും പൈപ്പ് തുറന്ന് ചിറകുകൾ വിരിച്ച് തൂവലുകളെല്ലാം വിടർത്തി കുളിക്കുന്നതാണ് വീഡിയോയിലുള്ളത്.


Also Read: Viral Video: മുതലകൾ നിറഞ്ഞ കുളത്തിൽ നീന്തി കളിച്ച് കുട്ടി - വീ‍ഡിയോ വൈറൽ


 


വീഡിയോ കാണാം:



നീലയും മഞ്ഞയും നിറത്തിലുള്ള ശരീരവും തലയിൽ പച്ച നിറവും തത്തയ്ക്ക്. തെക്കേ അമേരിക്കയിൽ കണ്ടുവരുന്നതാണ് ഇത്. സീബ്രാ വര പോലെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പും വെളുപ്പും പാടുകളാണ് ഇതിന്റെ പ്രത്യേകത. Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. Smart Bird എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 43 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 656.3k ആളുകൾ കണ്ടുകഴിഞ്ഞു. 1.5 മില്യൺ ആളുകൾ ഈ പോസ്റ്റും കണ്ടിട്ടുണ്ട്. നിരവധി പേർ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. വീഡിയോ കാഴ്ചക്കാരിലെല്ലാം സന്തോഷവും കൗതുകവും നിറച്ചിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.