ചൈനീസ് കമ്പനിയായ സിനോവാക് (Sinovac) നിർമ്മിച്ച കോറോണവാക് എന്ന കോവിഡ് 19 വാക്‌സിന് (Covid Vaccine) മൂന്ന് വയസ്സിൽ മുകളിൽ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ ചൈന അനുമതി നൽകി. മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്ന് സിനോവാക് ചെയർമാനായ 
യിൻ വെയ്‌ഡോങ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയെങ്കിലും ഏത് പ്രായപരിധിയിൽ ഉള്ളവരിൽ വാക്‌സിന് (Vaccine) ഉപയോഗിക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ പത്രമായ ഗ്ലോബൽ ടൈമസിനോടാണ് ഞായാറാഴ്ച  യിൻ വെയ്‌ഡോങ് വിവരം പറഞ്ഞത്.


ALSO READ: Delta Variant : Covid 19 ഡെൽറ്റ വേരിയന്റ് 40% കൂടുതൽ രോഗം പരത്തുമെന്ന് ബ്രിട്ടൺ ആരോഗ്യ മന്ത്രി


സിനോവാക് വാക്‌സിന്റെ ഒന്നാം ഘട്ട ക്ലിനിക്കൽ റിസേർച്ചും രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ  പൂർത്തിയാക്കിയതായി യിൻ വെയ്‌ഡോങ് വെള്ളിയാഴ്ച തന്നെ ചൈന സെൻട്രൽ ടെലിവിഷനോട് പറഞ്ഞിരുന്നു. ഈ പരീക്ഷണങ്ങളിൽ നൂറ് കണക്കിന് കുട്ടികൾ പങ്കെടുത്തിരുന്നുവെന്നും കുട്ടികളിലും മുതിർന്നവരിലും വാക്‌സിൻ സുരക്ഷിതരമാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ: Donald Trump: കൊറോണ വൈറസുമായി ബന്ധപ്പെട്ട തന്‍റെ വാദങ്ങള്‍ ശരിയെന്ന് തെളിഞ്ഞു; ചൈനയെ വിടാതെ ഡൊണാള്‍ഡ് ട്രംപ്


ചൈനയുടെ (China) രണ്ടാം കോവിഡ് വാക്‌സിനായ കൊറോണവാക്കിന് ജൂൺ 1 നാണ് ലോകാരോഗ്യ സംഘടനാ അനുമതി നൽകിയത്. കൊറോണ വാക്ക് എത്തുന്നതോടെ ചൈനയുടെ വാക്‌സിൻ പോളിസി ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് സിനോഫം വാക്‌സിനും ലോകാരോഗ്യ സംഘടനാ സമാന രീതിയിൽ അനുമതി നൽകിയിരുന്നു.


ALSO READ: Chinese Vaccine Sinovac ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതി


ഇപ്പോൾ ചൈന സിനോഫം വാക്‌സിൻ ചൈനയിൽ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ മറ്റ് പല രാജ്യങ്ങളിലേക്കും കയറ്റി ആയക്കുന്നുമുണ്ട്. അതിനോടൊപ്പം ചൈന വാക്‌സിൻ ഡോണെറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. പുതിയ വാക്‌സിന് കൂടി എത്തിയതോടെ ചൈന കൂടുതൽ വാക്‌സിൻ മറ്റ് രാജ്യങ്ങളിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക