London: യുകെയിൽ (UK) 12 വയസ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്‌സിൻ (Pfizer Vaccine) ഉപയോഗിക്കാൻ അനുമതി നൽകി. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് കുട്ടികളിൽ ഫൈസിർ വാക്‌സിൻ ഉപയോഗിക്കാൻ ബ്രിട്ടന്റെ മെഡിസിൻ റെഗുലേറ്റർ അനുമതി നൽകിയത്. യൂറോപ്യൻ യൂണിയനിലും, അമേരിക്കയിലുംഅനുമതി നൽകിയതിന് പിന്നാലെയാണ് യുകെയുടെ തീരുമാനം.
An extension to the UK approval of the Pfizer/BioNTech #COVID19 vaccine allowing its use in 12- to 15-year-olds has been authorised by the MHRA following a rigorous review of the safety, quality & effectiveness of the vaccine in this age group.
Read more: https://t.co/oQgieLqxo8 pic.twitter.com/YioUC13OWl
— MHRAgovuk (@MHRAgovuk) June 4, 2021
ക്ലിനിക്കൽ പരീക്ഷണങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഫൈസർ വാക്‌സിൻ (Pfizer Vaccine) കുട്ടികളിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് റെഗുലേറ്ററി ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥനായ ജൂൺ റൈൻ പറഞ്ഞു. കുട്ടികളിൽ വാക്‌സിൻ (Vaccine) സുരക്ഷിതമാണെന്നും പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ALSO READ: Pfizer Vaccine ഇന്ത്യയിൽ ഇപ്പോൾ കണ്ട വരുന്ന കോവിഡ് വകദേഭത്തെയും പ്രതിരോധിക്കുമെന്ന് നിർമ്മാതാക്കൾ
നേരത്തെ കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിനായി UAE ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിരുന്നു. 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് അടിയന്തര ആവശ്യത്തില്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി UAE നല്‍കിയത്. 16നും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് മുന്‍പേ തന്നെ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യുഎഇ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ALSO READ: കുട്ടികള്‍ക്ക് ഇനി ഫൈസര്‍ വാക്‌സിന്‍ നല്‍കാം, അനുമതി നല്‍കി UAE
12 വയസുവരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (US Food and Drug Administration) അനുമതി നല്‍കിയതിന് തൊട്ടുപിന്നലെയാണ് UAE സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം പുറത്തുവന്നത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം. പല ഗള്‍ഫ് രാജ്യങ്ങളും കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...