China: ചൈനയിൽ കോവിഡ് അതിതീവ്ര വ്യാപനം; ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് 31,454 കേസുകൾ
China Lockdown: ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.
ബീജിങ്: ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ബുധനാഴ്ച 31,454 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 27,517 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചൈനീസ് ഹെൽത്ത് ബ്യൂറോ അറിയിച്ചു. ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.
വ്യാപകമായ പരിശോധനയും യാത്രാ നിയന്ത്രണവും നിലനിൽക്കുന്നുണ്ടെങ്കിലും കോവിഡ് വീണ്ടും രൂക്ഷമായി വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം ഇല്ലാതാക്കാൻ വളരെ കർശനമായ നടപടികൾ സ്വീകരിച്ച ചൈനയെ സംബന്ധിച്ച് വീണ്ടും ഇത്രയും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വെല്ലുവിളിയാണ്.
ALSO READ: China Covid Death: ആറ് മാസത്തിനിടെ ചൈനയില്‍ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു
സാമ്പത്തികമാന്ദ്യം കണക്കിലെടുത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉള്‍പ്പെടെയുള്ള സീറോ കോവിഡ് നയത്തില്‍ ഇളവ് വരുത്താന്‍ ചൈനീസ് ഭരണകൂടം തയാറെടുക്കുന്നതിനിടെയാണ് വീണ്ടും കോവിഡ് വ്യാപനമെന്നതും വെല്ലുവിളിയുയർത്തുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജനപാക്കേജുകളുടെ ബലത്തില്‍ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ചൈനീസ് സമ്പദ്ഘടനയ്ക്കും പുതിയ സാഹചര്യം കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...