പിന്നോട്ടില്ല; LAC ക്ക് സമീപം അൻപത്തിനായിരത്തിലധികം സൈനികരെ വിന്യസിച്ച് ചൈന
ചൈനയുടെ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല. അതിർത്തിയിൽ അൻപത്തിനായിരത്തിലധികം സൈനികരെ വിന്യസിച്ചിരിക്കുകയാണ് കൂടാതെ ഇന്ത്യയുടെ രഹസ്യവിവരങ്ങൾ ചോർത്തുന്നതിനായി ഡ്രോണുകളും ഉപയോഗിക്കുന്നു. മാത്രമല്ല ഇക്കാര്യം കൂടി വ്യക്തമായിരിക്കുകയാണ് അതിർത്തി തർക്കത്തിന് ശേഷവും ചൈന തങ്ങളുടെ ഒരു സൈന്യത്തെയും എൽഎസിയിൽ നിന്ന് പൂർണമായി നീക്കം ചെയ്തിട്ടില്ല എന്നത്.
ബീജിംഗ്: അതിർത്തിയിലെ യുദ്ധത്തിന് ആക്കം കൂട്ടുന്ന പ്രവർത്തനങ്ങൾ ചൈന വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (LAC) പ്രദേശത്ത് അമ്പത്തിനായിരത്തിലധികം സൈനികരെ (Chinese Army) വിന്യസിച്ചതിന് ശേഷം ചൈനീസ് സൈന്യം വലിയ തോതിൽ ഡ്രോണുകൾ (Drone) ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഈ ഡ്രോണുകൾ ഇന്ത്യൻ പോസ്റ്റുകൾക്ക് (India) സമീപമാണ് പറത്തുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) ഡ്രോൺ പ്രവർത്തനങ്ങൾ കൂടുതലും ദൗലത് ബേഗ് ഓൾഡി സെക്ടർ, ഗോഗ്ര ഹൈറ്റ്സ് തുടങ്ങിയ മേഖലകളിൽ ദൃശ്യമാണെന്ന്ദ്യോഗിക വൃത്തങ്ങൾ വാർത്താ ഏജൻസി ANI യോട് പറഞ്ഞു.
Also Read: India-China Border Issue: കിഴക്കൻ ലഡാക്കിൽ നിർണായക നീക്കം, സൈനികരെ പിൻവലിച്ച് ഇന്ത്യയും ചൈനയും
Indian Army യും ജാഗ്രത പാലിക്കുന്നു
ചൈനയുടെ (China) ഈ ചേഷ്ടകൾ ഇന്ത്യൻ സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സൈന്യം അതീവ ജാഗ്രത പുലർത്തുന്നതായും വാർത്താ വൃത്തങ്ങൾ അറിയിച്ചു. ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യയും ഡ്രോണുകളെ വിന്യസിക്കുന്നുണ്ട്. താമസിയാതെ തന്നെ പുതിയ ഇസ്രായേലി, ഇന്ത്യൻ ഡ്രോണുകളെ തങ്ങളുടെ ദൗത്യത്തിലേക്ക് ചേർക്കും. അതിർത്തിയിലെ ചൈനയുടെ വെല്ലുവിളിയെ നേരിടാൻ ഈ ഡ്രോണുകളെ സുരക്ഷാ സേന ഏറ്റെടുത്തിട്ടുണ്ട്.
ചൈന permanent ഒളിത്താവളം നിർമ്മിക്കുന്നു
LAC യിലെ നിലവിലെ അവസ്ഥയെ പരാമർശിച്ചുകൊണ്ട് ഫ്രിക്ഷൻ പോയിന്റിന്റെ പ്രശ്നം ഇപ്പോൾ പരിഹരിക്കേണ്ടതുണ്ടെന്ന് ഉറവിടങ്ങൾ പറഞ്ഞു. ചൈന ഇപ്പോഴും മൗനം പാലിക്കുന്നില്ലെന്നും അതിന്റെ താൽക്കാലിക ഘടനകളെ സൈനികർക്കുള്ള സ്ഥിരം താവളങ്ങളാക്കി മാറ്റുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ടിബറ്റൻ ഗ്രാമങ്ങൾക്ക് സമീപം ചൈന സൈനിക ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
Galwan അക്രമത്തിന് ശേഷം ജോലി ആരംഭിച്ചു
കോൺക്രീറ്റ് കെട്ടിടങ്ങളുടെ രൂപത്തിലാണ് ചൈനീസ് സൈന്യം ഈ ക്യാമ്പുകൾ നിർമ്മിക്കുന്നത്. ചൈനയുടെ ഈ പ്രവർത്തനങ്ങൾ അതിന്റെ ഉദ്ദേശ്യം നേരിട്ട് കാണിക്കുന്നുവെന്ന് ഉറവിടങ്ങൾ വ്യക്തമായി പറയുന്നു. ചൈന തങ്ങളുടെ സൈന്യത്തിന്റെ വിന്യാസം ദീർഘകാലം നിലനിർത്താൻ ആഗ്രഹിക്കുന്നു.
ഗാൽവൻ താഴ്‌വരയിലെ (Galwan) അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് ശേഷവും കഴിഞ്ഞ വർഷം ചൈന അതിന്റെ പ്രദേശത്ത് ജോലി ആരംഭിച്ചു. ശൈത്യകാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ചൈനീസ് ഭാഗത്ത് നിന്ന് പല സ്ഥലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
Also Read: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ L Murugan രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
LAC യിൽ നിന്ന് ഒരു സൈന്യവും നീക്കം ചെയ്തിട്ടില്ല
അതിശയിപ്പിക്കുന്ന കാര്യം എന്നുപറയുന്നത് ചില പിരിമുറുക്കങ്ങളിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിച്ചിട്ടുണ്ടെങ്കിലും 2020 ഏപ്രിൽ മുതൽ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള ഒരു സൈനിക സേനയെയും പൂർണമായും പിൻവലിച്ചിട്ടില്ല എന്നതാണ്.
നിലവിൽ ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിക്ക് സമീപം തങ്ങളുടെ സൈനികരെ ദീർഘകാലമായി വിന്യസിക്കാനുള്ള അജണ്ടയിൽ പ്രവർത്തിക്കുന്നു. ചൈനയുടെ ഉദ്ദേശ്യം എത്ര അപകടകരമാണെന്നത് ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ടിബറ്റിലെ ഗ്രാമങ്ങളിൽ സൈനിക താവളങ്ങൾ നിർമ്മിക്കുന്നതിന് ചൈന വൻതോതിൽ നിക്ഷേപം നടത്തുന്നുവെന്നതിൽ നിന്നും മനസിലാക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.