പാംഗോംഗ് തടാകത്തിന് സമീപം ഏറ്റവും ഉയരത്തില്‍ ഇന്ത്യന്‍ സൈന്യം; ചൈനീസ് നീക്കങ്ങള്‍ നിരീക്ഷണത്തില്‍..!!

   അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം രൂക്ഷമാവുന്ന സാഹചര്യത്തില്‍  മേഖലയിലെ തന്ത്രപ്രധാനമായ പ്രദേശത്ത് ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചതായി സൈനിക വൃത്തങ്ങള്‍. 

Last Updated : Sep 10, 2020, 11:58 PM IST
  • മേഖലയിലെ തന്ത്രപ്രധാനമായ പ്രദേശത്ത് ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചതായി സൈനിക വൃത്തങ്ങള്‍
  • കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് തടാകത്തിന് സമീപമുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശമായ നാലമത്തെ മലനിരയിലാണ് സൈന്യം നിലയുറപ്പിച്ചത്.
പാംഗോംഗ് തടാകത്തിന് സമീപം  ഏറ്റവും ഉയരത്തില്‍ ഇന്ത്യന്‍ സൈന്യം; ചൈനീസ് നീക്കങ്ങള്‍ നിരീക്ഷണത്തില്‍..!!

ന്യൂഡല്‍ഹി:   അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം രൂക്ഷമാവുന്ന സാഹചര്യത്തില്‍  മേഖലയിലെ തന്ത്രപ്രധാനമായ പ്രദേശത്ത് ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചതായി സൈനിക വൃത്തങ്ങള്‍. 

കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ്  തടാകത്തിന് സമീപമുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശമായ നാലമത്തെ മലനിരയിലാണ് സൈന്യം നിലയുറപ്പിച്ചത്. ചൈനീസ് സൈന്യത്തിന്‍റെ നീക്കങ്ങള്‍ വളരെ കൃത്യമയി അറിയാന്‍ കഴിയും  വിധം തന്ത്രപ്രധാനമായ  പ്രദേശത്ത്  ആണ്  സേന ആധിപത്യം ഉറപ്പിച്ചിരിയ്ക്കുന്നത്. 

ചൈനീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കുന്ന പ്രദേശമാണ് 8  മലനിരകള്‍ അടങ്ങിയ ഈ മേഖല.  ആഗസ്റ്റ്‌  അവസാനത്തോടുകൂടി ആരംഭിച്ച ദൗത്യമാണ് സൈന്യം ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.  

ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്നതിലും മുകളിലാണ് ഇന്ത്യന്‍ സൈന്യം എത്തിയിരിക്കുന്നത്. അതേസമയം, ചുഷുല്‍ മേഖലയില്‍ ചൈന 5000 സൈനികരെ കൂടി എത്തിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 
ഫിംഗര്‍ ഫോറില്‍ ഇന്ത്യ- ചൈന സേനകള്‍ മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നുവെന്ന പ്രചാരണത്തില്‍ വിശ്വസിക്കരുതെന്ന് കരസേന അറിയിച്ചു. അരുണാചലിലെയും അസമിലെയും ജനങ്ങള്‍ അഭ്യൂഹങ്ങള്‍ തള്ളിക്കളയണമെന്നും സേന ആവശ്യപ്പെട്ടു.

Also read: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷ൦, വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച!!

കൂടാതെ, അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ പുനഃരാരംഭിച്ചിട്ടുമുണ്ട്. അതിര്‍ത്തി കടക്കാനുള്ള ചൈനയുടെ ഏത് ശ്രമത്തെയും തടയണമെന്ന് ഫീല്‍ഡ് കമാന്‍ഡേഴ്‌സിന് കരസേന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

 

Trending News