Earthquake In China: ചൈനയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, മരണസംഖ്യ 111 കവിഞ്ഞു
China Earthquake: ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങികിടക്കുന്ന പലരേയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല എന്നാണ് വിവരം.
ബെയ്ജിംഗ്: ചൈനയിൽ വൻ ഭൂചലനം. ഗാൻസു പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ നൂറ്റിപ്പതിനൊന്നു പേര് മരിച്ചതായിട്ടാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Also Read: ആഫ്രിക്ക ആന്ത്രാക്‌സ് ഭീതിയില്‍; മനുഷ്യരിലും രോഗ ബാധ റിപ്പോർട്ട് ചെയ്തു
ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങികിടക്കുന്ന പലരേയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല എന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷൗവിൽ നിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് നിരവധി ചെറിയ തുടർചലനങ്ങൾ ഉണ്ടായി. പ്രദേശങ്ങളിൽ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.