China Nuclear Submarine Tragedy: തങ്ങളുടെ സൈന്യവും സൈനിക സാങ്കേതികവിദ്യയും ലോകത്തിലെ ഏറ്റവും മികച്ചതാണെന്നാണ് ചൈന നടത്തുന്ന അവകാശവാദം. എന്നാല്‍, ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ  പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മഞ്ഞക്കടലിൽ ചൈനയുടെ ഒരു ആണവ അന്തർവാഹിനി അപകടത്തിൽപ്പെട്ടു. ഈ ദുരന്തത്തില്‍ കുറഞ്ഞത്‌ 55 നാവികരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  RBI MPC Meeting: എംപിസി യോഗം ഇന്ന് മുതല്‍, റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് സൂചന 
 
തങ്ങളുടെ കുത്സിത കുതന്ത്രങ്ങള്‍ക്ക് പേരുകേട്ട ചൈന ഈ സംഭവത്തില്‍ യാതൊരു സ്ഥിരീകരണവും ഇതുവരെ നല്‍കിയിട്ടില്ല. വിഷയം ആണവ അന്തർവാഹിനി അപകടവുമായി ബന്ധപ്പെട്ടത് മാത്രമല്ല, ബ്രിട്ടീഷ് കപ്പലുകളെ കുടുക്കാൻ ഗൂഢാലോചന നടത്തിയ ചൈനയുടെ അപകടകരമായ ഉദ്ദേശ്യവും കൂടി ഈ സംഭവം വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. ചൈനയുടെ കുതന്ത്രങ്ങളെക്കുറിച്ച് പൂർണ ബോധ്യമുള്ള ലോക രാജ്യങ്ങൾ ഈ രാജ്യത്തിന്‍റെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ട്. 


മാസങ്ങള്‍ക്കുള്ളില്‍ ചൈനയുമായി ബന്ധപ്പെട്ട രണ്ട് വലിയ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് അപകടങ്ങളെക്കുറിച്ചും ചൈനയിൽ നിന്ന് യാതൊരു ഔദ്യോഗിക പ്രസ്താവനകളും പുറത്തു വന്നിട്ടില്ല.


എന്നാൽ, ചൈനയുടെ ഏറ്റവും മികച്ച ആണവ അന്തർവാഹിനി അപകടത്തില്‍പ്പെടാനുള്ള കാരണം എന്താണ് എന്നതാണ് ഇപ്പോൾ ചോദ്യം. ആണവ അന്തർവാഹിനിയിലെ ഓക്‌സിജൻ സംവിധാനം തകരാറിലായി എന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ ജീവനക്കാരും അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ ക്യാപ്റ്റനും 21 ഉദ്യോഗസ്ഥരും മരിച്ചതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ പോലും ചൈന വിസമ്മതിച്ചതായി ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ അവകാശപ്പെടുന്നു.


സംഭവത്തില്‍ പൂർണ്ണ നിശബ്ദത പാലിച്ച് ചൈന 


വടക്കുകിഴക്കന്‍ ചൈനക്കും കൊറിയ മുനമ്പിനും ഇടയ്ക്കുള്ള പശ്ചിമ പസഫിക്ക് സമുദ്രത്തിലെ ഉള്‍ക്കടലാണ് മഞ്ഞക്കടല്‍. ഇവിടെ ഒരു ദൗത്യത്തിലായിരുന്ന ഈ ചൈനീസ് മുങ്ങിക്കപ്പല്‍. ആഗസ്റ്റ് 21ന് രാത്രി 8.13ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ആകെ കൊല്ലപ്പെട്ട 55 പേരിൽ, ക്യാപ്റ്റൻ ഉൾപ്പെടെ 22 മുതിർന്ന ഉദ്യോഗസ്ഥരും 7 ജൂണിയർ ഓഫീസർമാരും 17 നാവികരും ഉൾപ്പെടുന്നു. ചൈനയുടെ ടൈപ്പ് 093 ആണവ അന്തർവാഹിനിയാണ് അപകടത്തിന് ഇരയായത്. ഈ ആണവ അന്തർവാഹിനി ഏകദേശം 15 വർഷത്തോളം നാവികസേനയുടെ ഭാഗമായിരുന്നു. 


അന്തർവാഹിനിയുടെ (ചൈന ന്യൂക്ലിയർ അന്തർവാഹിനി) നീളം 351 അടിയാണ്, ടോർപ്പിഡോ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഈ അന്തർവാഹിനിയുടെ പ്രധാന സവിശേഷത ഇതിന് വളരെ കുറച്ച് ശബ്ദമേയുള്ളൂ എന്നതാണ്.


മരണത്തിന് ഉത്തരവാദി ഹൈപ്പോക്സിയ!


ഹൈപ്പോക്സിയ ആണ് അന്തര്‍വാഹിനിയില്‍ നാവികരുടെ മരണത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വിദഗ്ധർ പറയുന്നത്, അന്തർവാഹിനിയിലെ ഓക്സിജൻ തകരാർ അർത്ഥമാക്കുന്നത് നാവികര്‍ ഹൈപ്പോക്സിയ മൂലമാണ് മരിച്ചതെന്നാണ്. 


അമേരിക്കയുടെയും മറ്റ് സഖ്യരാജ്യങ്ങളുടെയും അന്തര്‍വാഹിനികള്‍ തകര്‍ക്കാര്‍ സ്ഥാപിച്ചിരുന്ന തടസ്സങ്ങളില്‍ ചൈനീസ് അന്തര്‍വാഹിനി ഇടിച്ചതായും തകരാര്‍ പരിഹരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നതായും നിശ്ചിത സമയത്തിനുള്ളില്‍ ഉപരിതലത്തിലേക്ക് വരാൻ അന്തര്‍ വാഹിനിയ്ക്ക് കഴിഞ്ഞില്ല. ഇതിനിടെ, ഓക്‌സിജന്‍ ലഭ്യത കുറയുകയും അത് നാവികരുടെ മരണത്തില്‍ കലാശിയ്ക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.


മഞ്ഞക്കടലിൽ ബ്രിട്ടീഷ്, അമേരിക്കൻ കപ്പലുകളെ കുടുക്കാൻ ചൈന തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഈ അന്തര്‍വാഹിനി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ