RBI MPC Meeting: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മോണിറ്ററി പോളിസി കമ്മിറ്റിയുടെ (Monetary Policy Committee - MPC) മൂന്ന് ദിവസത്തെ യോഗം ഇന്ന് മുതൽ, അതായത്, ഒക്ടോബര്‍ 4 മുതല്‍ ആരംഭിക്കുന്നു. ആഗോളവിപണിയില്‍ രൂപയുടെ മൂല്യ ഇടിവ്, ആഭ്യന്തര പണപ്പെരുപ്പം എന്നീ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്ന സാഹചര്യത്തില്‍ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഈ യോഗം ഏറെ നിര്‍ണ്ണായകമാണ്.
Also Read: Fixed Deposit: ആളുകള്‍ ഏറ്റവുമധികം സ്ഥിരനിക്ഷേപം നടത്തുന്നത് ഈ ബാങ്കുകളില്‍!!
റിപ്പോര്‍ട്ട് അനുസരിച്ച് ആഭ്യന്തര പണപ്പെരുപ്പം ജൂലൈയിൽ 7.4% വരെ വര്‍ദ്ധിച്ചു. പിന്നീട് ആഗസ്റ്റില്‍ ഇത് 6.8% ആയി കുറഞ്ഞു. ഡിസംബറോടെ ഇത് 5.5 ശതമാനത്തിള്‍ എത്തുമെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും, ഇത് ലക്ഷ്യമായ 4% എന്നതിനേക്കാള്‍ വളരെ കൂടുതലാണ്. അസംസ്‌കൃത എണ്ണയുടെ വിലയിൽ 10 ശതമാനത്തിലധികം വര്‍ദ്ധന ഉണ്ടായത് ഈ സമയത്തെ പണപ്പെരുപ്പത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം RBI MPC കൈക്കൊണ്ട തീരുമാനങ്ങള്‍ ഒക്ടോബർ 6ന് (വെള്ളിയാഴ്ച) അവതരിപ്പിക്കും. ഇത്തവണ, മോണിറ്ററി പോളിസി കമ്മിറ്റിറിപ്പോ നിരക്ക് പഴയ നിലയായ 6.5 ശതമാനത്തിൽ നിലനിർത്തുന്നതിന് ഊന്നല്‍ നല്‍കും എന്നാണ് സൂചന. അതായത് റീട്ടെയിൽ, കോർപ്പറേറ്റ് വായ്പക്കാർക്കുള്ള പലിശ നിരക്ക് ഒരേ നിലയിൽ തന്നെ തുടരും. മുന്‍പ് ജൂൺ ആദ്യവാരം നടന്ന എംപിസിയിലും റിപ്പോ നിരക്കിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല.
റിപ്പോ നിരക്കിലെ വർദ്ധനവ് 2022 മെയ് മുതലാണ് ആരംഭിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം കണക്കിലെടുത്ത് ആർബിഐ 2022 മെയ് മാസത്തിൽ പോളിസി നിരക്ക് വർദ്ധിപ്പിക്കാൻ ആരംഭിച്ചിരുന്നു. മേയ് മാസത്തിന് മുമ്പ് റിപ്പോ നിരക്ക് 4 ശതമാനമായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർന്നിരുന്നു. അതിനുശേഷം, തുടർച്ചയായി കഴിഞ്ഞ രണ്ട് തവണയും MPC യോഗങ്ങളിൽ, റിപ്പോ നിരക്കില്‍ ഒരു മാറ്റവും വരുത്തിയിയിരുന്നില്ല.
റിസർവ് ബാങ്കിന്‍റെ മോണിറ്ററി കമ്മിറ്റി നടത്തുന്ന ഈ യോഗം 2 മാസത്തിലൊരിക്കലാണ് നടക്കുന്നത്. 3 ദിവസങ്ങളിലായി നടക്കുന്ന ഈ യോഗം മൂന്നാം ദിവസം ആർബിഐ ഗവർണർ വാർത്താ സമ്മേളനത്തിൽ കമ്മിറ്റിയുടെ തീരുമാനം അറിയിക്കുന്നതോടെയാണ് അവസാനിക്കുന്നത്.
ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ അദ്ധ്യക്ഷതയിൽ MPC യോഗം 2023 ഒക്ടോബർ 4 ന് ആരംഭിക്കുന്നു, യോഗത്തിന്‍റെ തീരുമാനം ഒക്ടോബർ 6 ന് (വെള്ളി) പ്രഖ്യാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ