ബെയ്ജിങ്ങ്: താലിബാന് ചൈനയുടേയും അംഗീകാരം. താലിബാനുമായി തങ്ങൾ സൗഹൃദത്തിന് തയ്യാറെന്ന് ചൈന വ്യക്തമാക്കി. ലോക രാജ്യങ്ങളുടെ ഇടയിൽ താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. അതേസമയം അഫ്ഗാൻ സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പാകിസ്ഥാനും വ്യക്തമാക്കി. വിഷയം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞു. അഫ്ഗാൻ ജനതയെ ആഭ്യന്തരയുദ്ധങ്ങളിലേക്ക് തള്ളിവിടരുതെന്നും പാകിസ്ഥാൻ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

നയങ്ങളുടെ പിന്നിൽ?


പാകിസ്ഥാനും,ചൈനയും അടക്കം താലിബാനോട് മൃദു നയം  സ്വീകരിക്കുന്നതിന് പിന്നിൽ പലവിധ ഘടകങ്ങളുമുണ്ട്. അമേരിക്കയുെട രഹസ്യ സഹായങ്ങൾ താലിബാന് കിട്ടാതായതോടെ പാകിസ്ഥനും അവരുടെ രഹസ്യാന്വേഷണ വിഭാഗവുമായ ഐ.എസ്.ഐയും,ചൈനയും ചേർന്നാണ് താലിബാനെ തീറ്റി പോറ്റിയത്. അവരുടെ എല്ലാ വൃത്തികെട്ട പദ്ധതികളെയും ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിച്ചു.


Also Read: Afghanistan-Taliban : അഫ്ഘാൻ മുഴുവൻ താലിബാന്റെ കീഴിൽ, പ്രസിഡന്റ് അഷറഫ് ഗനി രാജിവെച്ചു, ഗനി ബറാദർ പുതിയ പ്രസിഡന്റ ആയേക്കും


താലിബാൻ തിരിച്ച് വരുന്നതോടെ താലിബാൻറെ തീവ്രവാദിഗ്രൂപ്പുകളെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് നേരെ തിരിക്കാൻ വളരെ എളുപ്പമാണ്. അത് കൊണ്ട് തന്നെയാണ് ലോകം മുഴുവൻ എതിർക്കുമ്പോഴും ചൈന താലിബാനെ അംഗീകരിക്കുന്നത്. ഇന്ത്യക്കെതിരെയുള്ള ഭീക്ഷണിയാണ് പാകിസ്ഥാന് താലിബാൻ അവരെ വളരെ എളുപ്പത്തിൽ ചട്ടുകങ്ങളാക്കാൻ പാകിസ്ഥാനാവും.



ALSO READ: Afghanistan crisis: അഫ്​ഗാൻ പ്രതിസന്ധിക്ക് കാരണം ബൈഡൻ, രാജി ആവശ്യപ്പെട്ട് ട്രംപ്


അമേരിക്ക എന്ത് ചെയ്യും?


വിഷയത്തിൽ നാറ്റോയുടെ നിലപാട് എന്താണെന്നുള്ളത് ചോദ്യ ചിഹ്നമാണ് ലോക പോലീസ് പട്ടം ലഭിച്ചിരുന്ന അമേരിക്ക താലിബാനെതിരെ കാര്യമായ നിലപാടൊന്നും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഒരു പക്ഷേ അഫ്ഗാനെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തിയാൽ അത് വീണ്ടും താലിബാന് തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.