തിങ്കളാഴ്ച ചൈനയില്‍ 61 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ മാസത്തിന് ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏപ്രില്‍ 14ന് ചൈനയില്‍ 89 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 57 പ്രാദേശിക സമ്പര്‍ക്ക കേസുകളില്‍ ഭൂരിഭാഗവും ഷിന്‍ജിയാങ് പ്രവിശ്യയിലാണെന്നാണ് രാജ്യത്തെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചത്. ജൂലൈ മധ്യത്തില്‍ ഇവിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Also Read: ഉത്തര കൊറിയയിൽ ആദ്യ corona സ്ഥിരീകരിച്ചു..!


വടക്ക് കിഴക്കന്‍ പ്രവശ്യയായ ലിയാഉന്നിങില്‍ 14 പ്രാദേശിക സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയന്‍ അതിര്‍ത്തി പ്രവശ്യയായ ജിലിനില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേയ് മാസത്തിന് ശേഷം ഇവിടെ ആദ്യമായാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്