Washington DC: ലോകത്താകമാനം  ദുരന്തം വിതച്ചുകൊണ്ട്  വ്യാപിക്കുന്ന Corona വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച പൂര്‍ണ്ണ  വിവരങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിക്കാതെ  വിശ്രമമില്ല എന്നതീരുമാനവുമായി മുന്നോട്ടുനീങ്ങുകയാണ് അമേരിക്ക. 


COMMERCIAL BREAK
SCROLL TO CONTINUE READING

Corona Virus വ്യാപനത്തിന്‍റെ തുടക്കംമുതല്‍ ചൈനയെ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന അമേരിക്ക  നിരവധി അവസരങ്ങളില്‍ ആരോപണം  ഉന്നയിക്കുകയും ചെയ്തിരുന്നു.  Covid-19ന് കാരണമായ   സാര്‍സ്-കോവി-2 (SARS-CoV-2 ) വൈറസ് ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബില്‍ നിന്നും  ചോര്‍ന്നതാണെന്ന സംശയങ്ങള്‍ക്ക് കൂടുതല്‍ ആക്കം വന്നതോടെ അമേരിക്ക തങ്ങളുടെ വാദങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്.  


കൊറോണ വൈറസ് "ചൈനീസ്‌ വൈറസ്" തന്നെയാണ് എന്ന തന്‍റെ വെളിപ്പെടുത്തല്‍ ശരിയെന്ന് തെളിഞ്ഞുവെന്ന വാദവുമായി  മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  (Donald Trump) കഴിഞ്ഞദിവസം  രംഗത്തെത്തിയിരുന്നു. 


അതേസമയം, കൊറോണ വൈറസിന്‍റെ ഉത്ഭവവും ചൈനയും തമ്മില്‍ ബന്ധമുണ്ട് എന്ന തലത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍  അന്വേഷണത്തില്‍ ചൈനയുടെ സമ്പൂര്‍ണ്ണ സഹകരണം ആവശ്യപ്പെടുകയാണ് . അമേരിക്കന്‍  വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ( Secretary of State Antony Blinken).  കൊറോണ വൈറസ് ഉത്ഭവം സംബന്ധിച്ച അന്വേഷണം കൂടുതല്‍  സുതാര്യമാക്കണമെന്ന് അദ്ദേഹം  ഔദ്യോഗിക പ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു.


Also Read: Corona Virus ചൈനയുടെ സൃഷ്ടി, തെളിവുകള്‍ നിരത്തി ശാസ്ത്രലോകം...!!


കൊറോണ വൈറസിന്‍റെ ഉദ്ഭവത്തില്‍ ചൈനയുടെ പങ്ക്  സംബന്ധിച്ച്‌ ആഗോളതലത്തില്‍ സംശയം ശക്തമാവുന്ന പശ്ചാത്തലത്തില്‍ പരിശോധനാ ഫലം പുറത്തു വിടണമെന്നും അന്വേഷണം ശാസ്ത്രീയമായും ആഴത്തിലും നടത്തണമെന്നും  അദ്ദേഹം  ആവശ്യപ്പെട്ടു.


Also Read: Donald Trump: കൊറോണ വൈറസുമായി ബന്ധപ്പെട്ട തന്‍റെ വാദങ്ങള്‍ ശരിയെന്ന് തെളിഞ്ഞു; ചൈനയെ വിടാതെ ഡൊണാള്‍ഡ് ട്രംപ്


'കൊറോണ  വൈറസിന്‍റെ ഉദ്ഭവത്തെ സംബന്ധിച്ച്‌ ആഴത്തിലുള്ള പഠനവും  അന്വേഷണവും ആവശ്യമാണ്. കൃത്യമായ കാരണം കണ്ടുപിടിക്കേണ്ടത് വൈറസ് പകരുന്നത് തടയാനും കൃത്യമായ മരുന്നുകളുടെ നിര്‍മ്മാണത്തിനും അത്യന്താപേക്ഷിതമാണ്. ചൈനയുടെ ഭാഗത്തുനിന്നും സമ്പൂര്‍ണ  സഹകരണമാണ് പ്രതീക്ഷിക്കുന്നത്. ആഗോളരംഗത്തെ വിദഗ്ധരെ പരിശോധന നടത്താന്‍  അനുവദിക്കണം', ആന്‍റണി ബ്ലിങ്കന്‍.  പറഞ്ഞു.


സാര്‍സ്-കോവി-2  വൈറസിന്‍റെ  ഉത്ഭവത്തെക്കുറിച്ച്‌ ലോകാരോഗ്യസംഘടന ( World Health Organisation - WHO) വീണ്ടും അന്വേഷിക്കണമെന്ന് ഇതിനോടകം അമേരിക്കയും ബ്രിട്ടനും അടക്കമുള്ള  രാജ്യങ്ങള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. 


Also Read: വുഹാൻ ലാബ് എന്ന് അതി നിഗൂഢമായ പരീക്ഷണ സ്ഥലം: പുറം ലോകമറിയാത്ത രഹസ്യങ്ങൾ


വൈറസിന്‍റെ ഉത്ഭവവും  വ്യാപനവും സംബന്ധിച്ച  ചൈനയുടെ മറുപടികള്‍ സുതാര്യമല്ല. പരിശോധനയ്ക്കായി എത്തിയ വിദഗ്ധരെ നിര്‍ണ്ണായകമായ പല വിവരങ്ങളും പരിശോധിക്കുന്നതില്‍ നിന്നും വിലക്കിയതായും  വുഹാനിലെ സംശയമുള്ള ലാബില്‍ പ്രവേശിപ്പിച്ചില്ല എന്നും യൂറോപ്യന്‍ യൂണിയന്‍ മേധാവികളടക്കം ആരോപിച്ചിരുന്നു.


അതേസമയം,   കൊറോണ വൈറസിന്‍റെ  ഉത്ഭവം സംബന്ധിച്ച  നിര്‍ണായകമായ പുതിയ വെളിപ്പെടുത്തലുകള്‍ അടുത്തിടെ പുറത്തുവന്ന  സാഹചര്യത്തില്‍ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്‍റലിജന്‍സ് ഏജന്‍സികളോട്  പ്രസിഡന്‍റ്  ജോ ബൈഡന്‍ ഉത്തരവിട്ടിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.