Chinese Pet Surgeries | `മിക്കി ഇയർ` കിട്ടാൻ കോസ്മെറ്റിക് സർജറി, മുന്നറിയിപ്പുമായി വിദഗ്ധർ
പ്ലാസ്റ്റിക് സർജറി വഴി പൂച്ചകളുടെ ചെവികളുടെ ആകൃതി മാറ്റാൻ ശ്രമിച്ചാൽ ഇവയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അധികമായ വേദനയാണ് അനുഭവിക്കേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമാണ് മിക്കി മൗസ്. ഉയർന്നുനിൽക്കുന്ന കൂർത്ത ചെവികളാണ് മിക്കി പൂച്ചയുടെ പ്രധാന ആകർഷണീയത. മിക്കിയോടുള്ള ഇഷ്ടം മൂത്ത് ചൈനയിലെ പൂച്ച വളര്‍ത്തുകാര്‍ തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് "മിക്കി ഇയർ" കിട്ടാൻ കോസ്മെറ്റിക് സർജറി നടത്തുന്ന പ്രവണതയാണ് കണ്ട് വരുന്നത്. എന്നാൽ വളർത്തുമൃഗങ്ങളെ അതികഠിനമായ വേദനയിലേക്ക് തള്ളിവിടുന്ന ഇത്തരം കോസ്മെറ്റിക് സർജറികൾക്കെതിരെ നിരവധി മൃഗ വിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള പ്ലാസ്റ്റിക് സർജറി വഴി പൂച്ചകളുടെ ചെവികളുടെ ആകൃതി മാറ്റാൻ ശ്രമിച്ചാൽ ഇവയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അധികമായ വേദനയാണ് അനുഭവിക്കേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു.ചൈനയിലെ നിരവധി പെറ്റ് ക്ലിനിക്കുകളിൽ "മിക്കി ഇയർ" പ്ലാസ്റ്റിക് സർജറി ചെയ്യുന്ന വിധത്തിലുള്ള പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഉടമകളെ ആകർഷിക്കുന്നതിനായി പലരും വൻ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. പൂച്ചകൾക്കായുള്ള ഈ കോസ്മെറ്റിക് സർജറിക്ക് രണ്ടു ഭാഗങ്ങൾ ഉള്ളതായാണ് പഠനങ്ങൾ പറയുന്നത്. ആദ്യഘട്ടത്തിൽ പൂച്ചകളുടെ ചെവിയുടെ അഗ്രഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ്. ഇതിന് അനസ്തെറ്റിക് ആവശ്യമാണ്. ഏകദേശം അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയാണ് ഇത്.രണ്ടാമത്തെ സ്റ്റൈലിംഗിൽ ചെവികൾ നിവർന്നുനിൽക്കാൻ പാകത്തിനാണ് ട്രീറ്റ്മെൻറ് രൂപപ്പെടുത്തുന്നത്. ഇതിന് 20 മുതൽ 60 ദിവസം വരെ എടുക്കുന്നു.
നിലവിൽ ചൈനയിൽ ഈ ശസ്ത്രക്രിയയ്ക്ക് നിയമപരമായ നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ ഇതൊരു ധാർമിക പ്രശ്നമായി കരുതി ഇതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് മൃഗ വിദഗ്ധർ ആവശ്യപ്പെടുന്നത്. വളർത്തുമൃഗങ്ങളിൽ ശസ്ത്രക്രിയയുടെ ഫലമായി ശാരീരിക വേദനയും മാനസിക പീഡനവും ഉണ്ടാകുന്നു, ഒപ്പം അനസ്തേഷ്യയുടെ അപകടസാധ്യതകളും ഉൾപ്പെടുന്നു, ഇത് മാനസിക ആഘാതത്തിനും ശാരീരിക പാർശ്വഫലങ്ങൾക്കും ഇടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നടപടിക്രമം വളർത്തുമൃഗങ്ങൾക്കിടയിൽ സ്വയം വികലമായ പെരുമാറ്റത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. മിക്കി ഇയര്‍ സര്‍ജറി വ്യാപകമായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും ഈ പ്രവണതയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.