ബെയ്ജിംഗ്: രാജ്യത്തെ കൊറോണ വൈറസ് വാക്സിൻ (Corona Vaccine) ഫലപ്രദമല്ലെന്ന് ചൈനയിലെ സെന്റർ ഓഫ് ഡിസീസ് കൺട്രോൾ (CDC) ഡയറക്ടർ ഗാവോ ഫു ശനിയാഴ്ച നടത്തിയ പ്രസംഗത്തിൽ സമ്മതിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൈനീസ് വാക്സിനുകളിൽ രക്ഷാപ്രവർത്തനം വളരെ ഉയർന്നതല്ലെന്നും അതിനാൽ അവ കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Also Read: Alibaba ക്ക് വൻ തുക പിഴ ചുമത്തി ചൈനീസ് സർക്കാർ- നടപടി വ്യാപാര ചട്ടലംഘനങ്ങൾ ആരോപിച്ച്


ചൈന പല രാജ്യങ്ങളിലും വാക്സിൻ വിതരണം ചെയ്തു


ചൈന മറ്റ് രാജ്യങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോസ് വാക്സിനുകൾ നൽകിയ സമയത്താണ് ഗാവോയുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.  അതുപോലെതന്നെ പാശ്ചാത്യ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ചൈന സംശയങ്ങൾ സൃഷ്ടിക്കുകയും അഭ്യൂഹങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. 


വാക്സിനേഷൻ പ്രക്രിയയ്ക്കായി വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ നമുക്ക് ഇനി ഗൗരവമായി വിചാരിക്കേണ്ട ആവശ്യമുണ്ടെന്നും ഗാവോ പറഞ്ഞു. 


വാക്‌സിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായി മറ്റ് കൊറോണ വാക്‌സിനുകൾ ഇതിനൊപ്പം കലർത്താനും തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.   ചൈനയിൽ ഈ വൈറസിനെതിരെ മറ്റ് 
വാക്‌സിനുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ് എന്നും റിപ്പോർട്ട് ഉണ്ട്. 


Also Read: Covid രണ്ടാം തരംഗത്തിൽ സ്ഥിതി ഗുരുതരം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്


ഗാവോയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം ഞായറാഴ്ച പദ്ധതികളിൽ സാധ്യമായ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പിന്മാറിയിരുന്നു. എങ്കിലും മറ്റൊരു ഉദ്യോഗസ്ഥനായ വാങ് ഹുവാങ് ‌എംആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകളുടെ പ്രവർത്തനം നടക്കുന്നുണ്ടെന്ന് പറഞ്ഞു. തങ്ങളുടെ രാജ്യത്ത് വികസിപ്പിച്ചെടുത്ത എംആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള വാക്സിനുകളും ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


ചൈനീസ് വാക്സിൻ എത്രത്തോളം ഫലപ്രദമായിരുന്നു


മെക്സിക്കോ, തുർക്കി, ഇന്തോനേഷ്യ, ഹംഗറി, ബ്രസീൽ, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ഫാർമസ്യൂട്ടിക്കൽ കമ്പനികളായ സിനോവാക് (Synovac), സിനോഫാം (Sinopharm) എന്നിവ നിർമ്മിച്ച വാക്സിനുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 


ചൈനീസ് വാക്സിൻ നിർമ്മാതാക്കളായ സിനോവാക്കിന്റെ ആൻറി-ഇൻഫെക്ഷൻ വാക്സിനുകൾ രോഗലക്ഷണ അണുബാധകൾക്കെതിരെ 50.4 ശതമാനം ഫലപ്രദമാണെന്ന് ബ്രസീലിയൻ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.


Also Read: Covid രണ്ടാം തരംഗത്തിൽ സ്ഥിതി ഗുരുതരം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്


അതേസമയം ഫൈസർ നിർമ്മിച്ച വാക്സിനുകൾ 97 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു. അംഗീകാര പ്രക്രിയയുടെ ആശയക്കുഴപ്പം കാരണം ചൈന വാക്സിനുകൾ യുഎസ്, പടിഞ്ഞാറൻ യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ വിൽക്കാൻ സാധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.


തങ്ങളുടെ രാജ്യത്ത് മറ്റേതൊരു രാജ്യത്തിന്റെയും വാക്സിനുകൾ ഉപയോഗിക്കുന്നതിന് ചൈന ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. വാക്സിൻ സംബന്ധിച്ച തന്ത്രത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങൾ ഗാവോ നൽകിയിട്ടില്ല. 


Also Read: Monitor Lizard സൂപ്പർമാർക്കറ്റിൽ പർച്ചേസ് ചെയ്യാൻ വന്നത് ഭീമൻ ഉടുമ്പ്; വീഡിയോ വൈറൽ


എങ്കിലും തങ്ങളുടെ വാക്‌സിൻ ഫലപ്രദമാണെന്ന് തെളിയിക്കുന്നതിനായി ചൈന തങ്ങളുടെ വാക്സിൻ പാകിസ്താൻ, തുർക്കി, ഹങ്കറി, ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.