ചൈനയും WHOയും ലോകത്തെ വഞ്ചിച്ചു, വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്
വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന കാര്യം ഡിസംബർ 31ന് തന്നെ ചൈനയ്ക്കും WHOയ്ക്കും അറിയാമായിരുന്നെന്നും എന്നാൽ അവർ അത് മറച്ചുപിടിക്കുകയായിരുന്നെന്നും ലി പറഞ്ഞു
ചൈനീസ് ഗവണ്മെന്റിനെതിരെയും WHOയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ചൈനീസ് വൈറോളജിസ്റ് ആയ ഡോ. ലി മെങ് യാന്‍. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്നു ഇവർ. അമേരിക്കന്‍ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്.
ഇന്ന് കോവിഡ്-19 എന്ന് വിളിക്കുന്ന മഹാമാരിയുടെ ആരംഭ സമയത്ത് അതേപ്പറ്റി ഗവേഷണം നടത്തിയ അഞ്ചു പേരിലൊരാളാണ് താനെന്നും,. തന്റെ സൂപ്പര്‍വൈസറിനോട് സാര്‍സിന് സമാനവും എന്നാല്‍ അതല്ലാത്തതുമായ വൈറസിനെപ്പറ്റി സൂപ്പർവൈസറോട് പറഞ്ഞിരുന്നു എന്നും ലി വ്യക്തമാക്കി
എന്നാല്‍ ഇതിനെപ്പറ്റി വിദേശ വിദഗ്ധര്‍ക്ക് ചൈനയില്‍ ഗവേഷണം നടത്തുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. മാത്രമല്ല വൈറസ് ബാധയെപ്പറ്റി ലോകത്തോട് വെളിപ്പെടുത്തുന്നതിന് മുമ്പുതന്നെ ചൈനയില്‍ രോഗം പടരുന്നുണ്ടായിരുന്നുവെന്നും അക്കാര്യം ചൈനീസ് ഭരണാധികാരികള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ഡോ. ലി മെങ് യാന്‍ പറയുന്നു.
Also Read: ചൈനയെ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുമായി യുഎസ് മുന്നോട്ട്.. !
വൈറസ് വ്യാപനത്തെപ്പറ്റി ഗവേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും വൈറോളജി മേഖലയിലെ വിദഗ്ധന്‍ ആയിരുന്നിട്ടും തന്റെ സൂപ്പര്‍വൈസര്‍ അവയൊക്കെ നിരുത്സാഹപ്പെടുത്തിയെന്നും ലി മെങ് യാന്‍ പറയുന്നു. അന്ന് ഗവേഷണം നടത്താന്‍ ശ്രമിച്ച വൈറസ് രോഗമാണ് ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന കോവിഡ്-19 എന്ന് ഇവര്‍ വ്യക്തമാക്കി. അന്ന് ഗവേഷണം നടന്നിരുന്നുവെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന കാര്യം ഡിസംബർ 31ന് തന്നെ ചൈനയ്ക്കും WHOയ്ക്കും അറിയാമായിരുന്നെന്നും എന്നാൽ അവർ അത് മറച്ചുപിടിക്കുകയായിരുന്നെന്നും ലി പറഞ്ഞു. ഇതേ ദിവസം തന്നെയായിരുന്നു ന്യുമോണിയ ബാധിച്ച് 27 പേര്‍ വുഹാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്നും, ഇതാണ് രോഗവ്യാപനത്തിന്റെ തുടക്കമായി ലോകം അറിയുന്നതെന്നും അവർ പറഞ്ഞു. എന്നാല്‍ ജനുവരി ഒമ്പതിന് ലോകാരോഗ്യ സംഘടന പറഞ്ഞത് രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നായിരുന്നുവെന്നും അവർ ഓർമിപ്പിച്ചു.
Also Read: കൊറോണ വൈറസ് വായുവിലൂടെ പടരും... ഗവേഷകരുടെ കണ്ടെത്തല്‍ ശരിവച്ച് WHO
തൻ്റെ കയ്യിലുള്ള വിവരങ്ങളെല്ലാം രഹസ്യമാക്കി വക്കുകയും അതുമായി അമേരിക്കയിലേക്ക് കടക്കുകയായിരുന്നെന്നും ലി പറഞ്ഞു. അവിടെ വച്ച് വിവരങ്ങൾ പരസ്യമാക്കിയിരുന്നെങ്കിൽ താൻ എന്നെ കൊല്ലപ്പെട്ടേനെയെന്നും അവർ വ്യകത്മാക്കി. എന്നാൽ ലി മെങ് യാനിൻ്റെ ആരോപണങ്ങൾ ചൈന തള്ളി.