ചൈനയെ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുമായി യുഎസ് മുന്നോട്ട്.. !

കോറോണയെ അവിടെത്തന്നെ നിയന്ത്രിക്കാതെ ലോകരാജ്യങ്ങളിലെല്ലാം പടരാൻ അനുവദിച്ച ചൈനയുടെ നടപടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത രീതിയിൽ വിമർശിച്ചിരുന്നു.    

Last Updated : Jul 10, 2020, 12:42 AM IST
ചൈനയെ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുമായി യുഎസ് മുന്നോട്ട്.. !

വാഷിംഗ്ടൺ:  ചൈനയെ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുമായി യുഎസ് രംഗത്തുണ്ട്,  എന്നാൽ എന്തൊക്കെയാണ് നടപടികൾ എന്നൊന്നും വ്യക്തമല്ല.  എന്തൊക്കെയാണ് ചൈനയ്ക്കെതിരെയുള്ള നടപടികളെന്ന് നിങ്ങൾക്ക് ഒട്ടും വൈകാതെ കേൾക്കാനാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി (Kayleigh McEnany)മാധ്യമ പ്രവർത്തകരോട് അറിയിച്ചുവെന്നാണ് റിപ്പോർട്ട്. 

വ്യാപാരയുദ്ധത്തിനു പുറമെ വുഹാനിൽ നിന്നും പടർന്നു പന്തലിച്ച കോറോണ വൈറസിന്റെ പേരിലും ഇരുവരും പോരാടുകയാണ്.  കോറോണയെ അവിടെത്തന്നെ നിയന്ത്രിക്കാതെ ലോകരാജ്യങ്ങളിലെല്ലാം പടരാൻ അനുവദിച്ച ചൈനയുടെ നടപടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത രീതിയിൽ വിമർശിച്ചിരുന്നു.  

Also read: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം; ആഭ്യന്തര മന്ത്രാലയം അനുമതി നൽകി 

മാത്രമല്ല ചൈന ഹോങ്കോങ്ങിനുമേൽ ചുമത്തിയ പുതിയ ദേശീയ സുരക്ഷാ നിയമം, ഉയിഗുർ മുസ്ലീംങ്ങളോടുള്ള സമീപനം, അമേരിക്കൻ മധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം, തിബറ്റിലെ സുരക്ഷാ നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിലും ഇരു രാജ്യങ്ങളും കൊമ്പുകോർക്കുകയാണ്.  മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ്ങിനെ ചൈന കവർന്നെടുത്തുവെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബുധനാഴ്ച പറഞ്ഞിരുന്നു.  

വരുന്ന ദിവസങ്ങളിൽ ചൈനക്കെതിരായ നടപടികളുണ്ടാവുമെന്നും ട്രംപ് യുഎസിനെതിരെ നിൽക്കുന്നതുപോലെ ഒരു പ്രസിഡന്റും നിന്നിട്ടില്ലയെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു.  

Trending News