സീരിയലില്‍ പ്രസിഡന്‍റായി വേഷമണിഞ്ഞു, ഒടുവില്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റായി!
നടന്‍, ഹാസ്യതാരം എന്നീ നിലകളില്‍ ഏറെ പ്രശസ്തിയാര്‍ജിച്ച താരമാണ് വ്ളോഡിമിര്‍ സെലെന്‍സ്‌കി.
യുക്രൈന്‍: നടന്‍, ഹാസ്യതാരം എന്നീ നിലകളില്‍ ഏറെ പ്രശസ്തിയാര്‍ജിച്ച താരമാണ് വ്ളോഡിമിര്‍ സെലെന്‍സ്‌കി.
'സെര്‍വന്‍റ് ഓഫ് ദ പീപ്പിള്‍' എന്ന ടെലിവിഷന്‍ പരിപാടിയില്‍ പ്രസിഡന്‍റായി അഭിനയിച്ചിട്ടുള്ള വ്ളോഡിമിര്‍ ഇപ്പോഴിതാ, വാസ്തവത്തില്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റായി മാറിയിരിക്കുകയാണ്.
രാഷ്ട്രീയ രംഗത്ത് യാതൊരു പരിചയവുമില്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച വ്ളോഡിമിര്‍ 73 ശതമാനം വോട്ടുകള്‍ നേടിയാണ് യുക്രൈന്‍റെ പുതിയ പ്രസിഡന്‍റായി മാറിയത്.
87 ശതമാനം വോട്ടുകള്‍ നേടി വ്ളോഡിമിര്‍ ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലും ഇത്രയും വലിയ ശതമാനം നേടി വ്ളോഡിമിര്‍ ജയിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ പെട്രോ പൊറോഷെങ്കോയ്ക്ക് 24 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
അപ്പോള്‍ തന്നെ വ്ളോഡിമിര്‍ വിജയം ഉറപ്പിച്ചിരുന്നു. ഫലം വ്യക്തമായിക്കഴിഞ്ഞെന്നും ഓഫീസ് ഒഴിയുകയാണെന്നും നിലവിലെ പ്രസിഡന്‍റ് പൊറോഷെങ്കോ പ്രതികരിച്ചു.
യുക്രൈന്‍റെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രശ്‌നങ്ങളും അഴിമതിയും യുദ്ധവുമെല്ലാം ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അസംതൃപ്തിയാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് നയിച്ചതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.