Oreo Biscuit Controversy: ഓറിയോ ബിസ്കറ്റുകളിൽ ക്രീം കുറയുന്നു, പരാതിയിൽ അന്വേഷണം
ക്രീം കുറഞ്ഞുവന്നും ഇത് നിലവില്‍ നേര്‍ത്തൊരു ഭാഗം മാത്രമായി മാറിയിരിക്കുന്നു എന്നാണ് പലരും പരാതിപ്പെടുന്നത്. യുഎസില്‍ നിന്നുള്ള ഉപഭോക്താക്കളാണ് അധികവും പരാതിയുന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ക്രീം ബിസ്കറ്റുകൾ. അത് പല ഫ്ളേവറിലും ആകുമ്പോൾ പിന്നെ പറയുകയും വേണ്ട. ഇത്തരത്തിൽ ക്രീം ബിസ്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് ഒറിയോ ബിസ്കറ്റുകൾ. എന്നാൽ ഇപ്പോൾ ഓറിയോ ബിസ്കറ്റിനെ ചൊല്ലി ഒരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഓറിയോ ബിസ്കറ്റില്‍ ക്രീം കുറഞ്ഞുവരുന്നുവെന്ന പരാതിയാണ് പലരും ഉന്നയിക്കുന്നത്.
ക്രീം കുറഞ്ഞുവന്നും ഇത് നിലവില്‍ നേര്‍ത്തൊരു ഭാഗം മാത്രമായി മാറിയിരിക്കുന്നു എന്നാണ് പലരും പരാതിപ്പെടുന്നത്. യുഎസില്‍ നിന്നുള്ള ഉപഭോക്താക്കളാണ് അധികവും പരാതിയുന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. പാക്കറ്റില്‍ കാണിക്കുന്നത് പോലെയല്ല ഉത്പന്നമെങ്കില്‍ കമ്പനികള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും പരാതിക്കാർ പറയുന്നുണ്ട് . പാക്കറ്റില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ അല്ല ഇപ്പോള്‍ ബിസ്കറ്റ് ഇറക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു. മുമ്പ് പല കമ്പനികളുടെയും ഉത്പന്നങ്ങളെച്ചൊല്ലി ഇത്തരത്തിലുള്ള പരാതികളും ആരോപണങ്ങളും ഉയര്‍ന്നിട്ടുള്ളതാണ്.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്. തങ്ങളുടെ ജനപ്രിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍ വില്‍പന കുറയാൻ സാധ്യതയുള്ളതിനാൽ അളവില്‍ ചെറിയ കുറവോ ക്രിതൃമമോ ചെയ്യുന്നൊരു രീതി കമ്പനികൾ ചെയ്യാറുണ്ട്. 'ഷ്രിങ്ക്-ഫ്ളേഷൻ' എന്നാണ് ഈ പ്രവണതയെ വിശേഷിപ്പിക്കാറ്. സോഷ്യല്‍ മീഡിയയിലും കാര്യമായ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലരും ഇതിന്‍റെ വീഡിയോകളും ഫോട്ടോകളുമെല്ലാം പങ്കുവയ്ക്കുന്നുണ്ട്.
എന്നാൽ ഒറിയോ ബിസ്കറ്റിൽ ഇത്തരത്തിൽ എന്തെങ്കിലും തിരിമറി ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കുക്കി ബ്രാൻഡാണ്,ഓറിയോ 2014 ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കുക്കിയാണിത്. മൊണ്ടെലെസ് ഇന്റർനാഷണൽ നബിസ്കോ കാഡ്ബറി എന്ന കമ്പനിയാണ് ഒറിയോയുടെ നിർമ്മാതാക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.