Shooting in Denmark Capital: ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണവും ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  പുറത്തുവിട്ടിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read:  Washington DC Firing: വാഷിംഗ്ടൺ ഡിസിയിൽ സംഗീത പരിപാടിയ്ക്കിടെ വെടിവെപ്പ്


സംഭവത്തിന് പിന്നിൽ തീവ്രവാദ ഗൂഢാലോചനയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോപ്പൻഹേഗൻ പോലീസ് ഓപ്പറേഷൻസ് യൂണിറ്റ് മേധാവി സോറൻ തോംസൺ പറഞ്ഞു. വെടിവെപ്പ് നടന്ന കോപ്പൻഹേ​ഗൻ സിറ്റി സെന്ററിനും വിമാനത്താവളത്തിനും ഇടയിലുള്ള വലിയ ഫീൽഡ് മാളിന് ചുറ്റും സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കോപ്പൻഹേഗൻ പൊലീസ് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോപ്പൻഹേഗൻ മേയർ സോഫി ആൻഡേഴ്സൺ പറഞ്ഞതനുസരിച്ച് സ്ഥലത്ത് കനത്ത വെടിവെപ്പാണ് നടന്നതെന്നും എത്രപേർക്ക് പരിക്കേറ്റുവെന്നോ മരിച്ചുവെന്നോ ഇതുവരെ കൃത്യ‌മായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. സ്ഥിതി​ഗതികൾ വളരെ ഗുരുതരമാണ് എന്നുമാണ് റിപ്പോർട്ട്. 


Also Read: Viral Video: മിന്നൽ മരത്തിൽ വീഴുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടു നോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 


 


ആക്രമണവുമായി ബന്ധപ്പെട്ട് 22 കാരനായ ഡെന്മാർക്ക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നുംപൊലീസ് മേധാവി പറഞ്ഞു.  നൂറുകണക്കിന് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ മാളിൽ വൈകുന്നേരം അഞ്ചരയോടെയാണ് വെടിവെപ്പ് നടന്നത്.  പൊതുവെ ഏറെ തിരക്കുള്ള സമയമാണിത്. ബ്രിട്ടീഷ് ​ഗായകൻ ഹാരി സ്റ്റെയ്ൽസിന്റെ പരിപാടി നടക്കുന്നതിന് ഒന്നര കിലോമീറ്റർ അടുത്തായിരുന്നു സംഭവം നടന്നത്.  ആക്രമണത്തെ തുടർന്ന് പരിപാടി മാറ്റി. കഴിഞ്ഞ‌‌യാഴ്ച നോർവേ  ന​ഗരമായ ഒസ്ലോയിലെ ബാറിന് പുറത്ത് നടന്ന വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


ദില്‍ഷ കപ്പടിച്ചിട്ടും റോബിന്‍ ചിരിച്ചില്ലേ?


Bigg Boss Malayalam Season 4 Finale: ബിഗ്‌ബോസ് സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കണ്ടത്. അവസാനമെത്തിയ ആറുപേരില്‍ സൂരജായിരുന്നു ആദ്യം പുറത്തായത്. പിന്നീട് ധന്യ,ലക്ഷ്മിപ്രിയ എന്നിവരും. അവശേഷിച്ച മൂന്നുപേരില്‍ റിയാസ് പുറത്തായതോടെ ദില്‍ഷയും ബ്ലെസ്ലിയും മാത്രമായി. 


ഇതോരോന്നായി മോഹന്‍ലാല്‍ പ്രഖ്യാപിക്കുമ്പോഴും ഓരോരുത്തരായി തിരികെച്ചല്ലുമ്പോഴും ജാസ്മിനടക്കമുള്ള പുറത്തായ മത്സരാര്‍ത്ഥികളെല്ലാം  ചിരിച്ചും വിഷമിച്ചും ആശ്വസിപ്പിച്ചുമാണ് അവരെ വരവേറ്റത്. എന്നാല്‍ ഈ നേരത്തൊന്നും ഡോ.റോബിന്റെ മുഖത്ത് അല്പം പോലും പുഞ്ചിരി ഉണ്ടായിരുന്നില്ല. ഞരമ്പുകള്‍ വലിഞ്ഞുമുറുകി, കട്ടക്കലിപ്പോടെയായിരുന്നു റോബിന്റെ ഇരിപ്പ്. ഇനി ബ്ലെസ്ലിയും ദില്‍ഷയും മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞപ്പോഴും അതേ ഭാവത്തോടെ നോക്കിയിരിക്കുകയായിരുന്നു ഡോക്ടര്‍.


ഒടുവില്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷയാണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചപ്പോഴും റോബിന്‍ ചിരിച്ചതുപോലുമില്ല. എല്ലാവരും സ്‌റ്റേജിലേക്കെത്തി ദില്‍ഷയെ അഭിനന്ദിച്ചപ്പോഴും റോബിന്‍ അനങ്ങിയില്ല. പിന്നീട്  ദില്‍ഷയ്ക്ക് മോഹന്‍ലാല്‍ മൈക്ക് കൈമാറി. അപ്പോള്‍ തന്റെ സന്തോഷം പങ്കുവച്ച ദില്‍ഷ അച്ഛനും അമ്മയ്ക്കും പ്രേക്ഷകര്‍ക്കും ഏഷ്യാനെറ്റിനും നന്ദി പറഞ്ഞു. ഒപ്പം തന്റെ സുഹൃത്തായ ഡോ.റോബിന്‍ രാധാകൃഷ്ണനോട് പ്രത്യേകം നന്ദി പറയുന്നു എന്നും ദില്‍ഷ പറഞ്ഞു.അപ്പോള്‍ മാത്രമാണ് റോബിന്‍ ഒന്ന് പുഞ്ചിരിച്ചത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.