Washington DC Firing: വാഷിംഗ്ടൺ ഡിസിയിൽ സംഗീത പരിപാടിയ്ക്കിടെ വെടിവെപ്പ്

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്.  വാഷിംഗ്ടൺ ഡിസിയുടെ യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ ഒരു സംഗീത പരിപാടിയ്ക്കിടെയാണ് വെടിവെപ്പ് നടന്നത്.  വൈറ്റ് ഹൗസിൽ നിന്ന് വെറും രണ്ട് മൈല്‍ മാത്രം അകലെയാണ് ഇത്. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 10:25 AM IST
  • വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം നിരവധി ആളുകൾക്ക് വെടിയേറ്റതായി യുഎസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Washington DC Firing: വാഷിംഗ്ടൺ ഡിസിയിൽ സംഗീത പരിപാടിയ്ക്കിടെ  വെടിവെപ്പ്

Washington DC: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്.  വാഷിംഗ്ടൺ ഡിസിയുടെ യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ ഒരു സംഗീത പരിപാടിയ്ക്കിടെയാണ് വെടിവെപ്പ് നടന്നത്.  വൈറ്റ് ഹൗസിൽ നിന്ന് വെറും രണ്ട് മൈല്‍ മാത്രം അകലെയാണ് ഇത്. 

വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം നിരവധി ആളുകൾക്ക് വെടിയേറ്റതായി യുഎസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റതായി ഡിസി പോലീസ് യൂണിയനും സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയിൽ ചികിത്സയിലാണ് എന്നും അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Also Read:  Agnipath Protest: അഗ്നിപഥ് പ്രതിഷേധം: അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്തിറക്കും

അമേരിക്കയിലെ ഒരു പ്രാദേശിക മാധ്യമം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  യു സ്ട്രീറ്റിലെ "മോചേല"  എന്ന പേരിലുള്ള സംഗീതോത്സവം നടക്കുന്ന സ്ഥലത്തോ അതിനടുത്തോ ആണ് ഷൂട്ടിംഗ് നടന്നത്. പോലീസ് ഉദ്യോഗസ്ഥനടക്കം നിരവധി പേര്‍ക്ക്  പരിക്ക് വെടിയേറ്റതായും  മാധ്യമം പറയുന്നു.  ആ പ്രദേശത്തേയ്ക്കുള്ള യാത്ര തത്ക്കാലം  ഒഴിവാക്കാനാണ് പോലീസ്  നിര്‍ദ്ദേശം. 

അമേരിക്കയില്‍ വെടിവെപ്പ് പതിവാകുകയാണ്. കഴിഞ്ഞ മെയ് 24 ന് ടെക്സസിലെ ഉവാൾഡെയിലെ റോബ് എലിമെന്‍ററി സ്കൂളിൽ നടന്ന കൂട്ട വെടിവെപ്പില്‍  19 കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.  2018 -ല്‍ ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂൾ വെടിവയ്പ്പിൽ 17 പേർ കൊല്ലപ്പെട്ടതിന് ശേഷമുള്ള  ഏറ്റവും ഭീകരമായ ആക്രമണമാണിത്.

ജൂൺ 1ന് ഒക്‌ലഹോമയിലെ തുൾസ സിറ്റിയിലെ ആശുപത്രി വളപ്പിലുണ്ടായ വെടിവയ്പിൽ കുറഞ്ഞത് 4 പേർ കൊല്ലപ്പെട്ടിരുന്നു. 

രാജ്യത്ത് ആക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  തോക്ക് അടക്കം ആക്രമണ ആയുധങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള  പ്രായ പരിധി 18 ല്‍നിന്നും  21 ആയി ഉയർത്തേണ്ടതുണ്ടെന്ന് പ്രസിഡന്‍റ്  ജോ ബൈഡൻ പറഞ്ഞു. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

<

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News