ടോക്കിയോ:  വുഹാനിലെ കോറോണ (Covid19) വൈറസ് ജപ്പാനിലും പിടിമുറുക്കിയിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ  സാഹചര്യത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ അടിയന്തരാവസ്ഥ  പ്രഖ്യാപിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ജപ്പാൻ.  
 
പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജപ്പാൻ തലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെയുള്ളിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ്. 


Also read: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി 


ഇതു  സംബന്ധിച്ച പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ വ്യക്തമാക്കിയിട്ടുണ്ട്.  കൂടാതെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 


ജപ്പാനിൽ ഇതുവരെയായി 3654 പേർക്കാണ് കോറോണ വൈറസ്  ബാധിച്ചിട്ടുള്ളത്.  85 പേർ മരണമടഞ്ഞിട്ടുണ്ട്.  ദിവസങ്ങൾ കഴിയുന്തോറും രോഗബാധിതരുടെ എണ്ണം കുറയുന്നതിനെക്കാൾ കൂടുകയാണ് എന്ന വിലയിരുത്തൽ ഭരണകൂടത്തെ ആശങ്കയിലാക്കുകയാണ്.