ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കൂടുതൽ മെച്ചപ്പെട്ട പരിചരണം ആവശ്യമായതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.   

Last Updated : Apr 7, 2020, 06:37 AM IST
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ലണ്ടൻ: കോറോണ (Covid19) വൈറസ്  ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രട്ടീഷ് പ്രധാനമന്ത്രിയുടെ നില മോശമെന്ന് റിപ്പോർട്ട്. 

തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു.  കൂടുതൽ മെച്ചപ്പെട്ട പരിചരണം ആവശ്യമായതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

Also read: കോവിഡ് 19 ബാധിതനായ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റി!

കൂടാതെ തന്റെ ചുമതലകൾ താൽക്കാലികമായി ഏറ്റെടുക്കാൻ  വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രി നിർദ്ദേശിച്ചതായിട്ടാണ് വിവരം. 

കോറോണ വൈറസ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ തുടർ പരിശോധന നടത്താനായി ഇന്നലെയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപതിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോറിസിന്റെ ആരോഗ്യസ്ഥിതി ഇന്നലെയോടെ കൂടുതൽ മോശമായി എന്നാണ് റിപ്പോർട്ട്. 

അദ്ദേഹത്തിന് കടുത്ത പനിയായിരുന്നുവെന്നാണ് റിപ്പോർട്ട് .  ഐസൊലേഷനിലായിരുന്നുവെങ്കിലും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അദ്ദേഹം വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.       

വുഹാനിൽ നിന്നും ലോകരാജ്യങ്ങളിലേയ്ക്ക് പടർന്നു പിടിക്കുന്ന കോറോണ ബ്രിട്ടനിലും പിടിമുറുക്കിയതായാണ് റിപ്പോർട്ട്.  

Trending News