ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ മനുഷ്യരില്‍ നടത്തിയ ആദ്യ വാക്സിന്‍ പരീക്ഷണം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഡ്5–എൻകോവ് എന്ന വാക്സിനാണ് ആദ്യമായി കൊറോണ വൈറസിനെതിരെ പരീക്ഷിച്ചത്. ഈ പരീക്ഷണത്തിന് വിധേയരായവര്‍ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായും റിപ്പോര്‍ട്ടുണ്ട്. 


പ്രിയങ്കയുടെ ആവശ്യം അംഗീകരിച്ച് യോഗി; ബസുകള്‍ ഓടിക്കാന്‍ അനുമതി‍!!


പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാൻസെറ്റി’ലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


 


 


ചൈനയിലെ ജിയാങ്സു പ്രോവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. 


സില്‍ക്ക് സ്മിതയുമായി അസാധ്യ രൂപസാദൃശ്യം, വൈറലായി ടിക് ടോക് താരം


 


കൊറോണ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്നുള്ളവരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. 18-60 പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തിയത്. സാർസ് കോവ്–2 വൈറസിനെതിരായ ആന്റിബോഡിയാണ് ഇവരില്‍ സൃഷ്ടിക്കപ്പെട്ടു. 


എന്നാല്‍, വാക്സിന്‍ പരീക്ഷണത്തിന് ശേഷം പരീക്ഷണം നടത്തിയവരില്‍ ഇത് പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോ എന്നത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും പഠനത്തിലുണ്ട്