ന്യൂഡെല്‍ഹി:ലോകം CoronaVirus നെ ആശങ്കയോടെയാണ് കാണുന്നത്.ലോകാരോഗ്യസംഘടനയാകട്ടെ ഇതുമായി ബന്ധപെട്ട് മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.പ്രായമായവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രക്താതിസമ്മര്‍ദ്ദം,ഹൃദ്രോഗം,പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.പനി,ചുമ,ശ്വാസതടസം എന്നിവയിള്ളവര്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോറോണ വൈറസ് മൂലമുള്ള രോഗം മാരകമാവുന്നത് ആരിലോരാള്‍ക്ക് മാത്രമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.കൂടുതലായി കൊറോണ പ്രായമായവരെയാണ് ബാധിക്കുന്നതെന്നും ലോകാരോഗ്യസംഘടന കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.വൈറസ് ബാധയുണ്ടായാലും ചിലര്‍ രോഗികള്‍ ആവുകയോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു.


എണ്‍പത് ശതമാനത്തോളം പേര്‍ ചികിത്സയില്ലാതെ സുഖം പ്രാപിക്കുന്നതായും ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടുന്നു.കൊവിഡ് 19 രോഗികളില്‍ ആറില്‍ ഒരാള്‍ക്ക്‌ എങ്കിലും രോഗം മാരകമാവുന്നുണ്ടെന്നാണ് ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും അഞ്ചില്‍ ഒരാള്‍ എന്ന കണക്കില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടി വരുന്നുണ്ട് എന്നും വ്യക്തമാക്കുന്ന ലോകാരോഗ്യ സംഘടന ശതമാന കണക്കില്‍ കാര്യമില്ലെന്നും രോഗം പടരുന്നത്‌ തടയാന്‍ യാത്രകളും മറ്റും ഒഴിവാക്കുകയും വൈറസ് ബാധിതര്‍ നിരീക്ഷണത്തില്‍ തുടരുകയാണ് വേണ്ടതുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.