Covid Delta Variant: കോവിഡ് ഡെല്‍റ്റ വേരിയന്‍റ് വ്യാപിക്കുന്നു, 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി WHOയുടെ റിപ്പോര്‍ട്ട്
ജനിതക മാറ്റം സംഭവിച്ച Coron Virus `കോവിഡ് ഡെല്‍റ്റ വേരിയന്‍റ്` അതിഭീകരമായ തോതില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.
Geneva: ജനിതക മാറ്റം സംഭവിച്ച Coron Virus "കോവിഡ് ഡെല്‍റ്റ വേരിയന്‍റ്" അതിഭീകരമായ തോതില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.
കോവിഡിന്‍റെ ഡെല്‍റ്റ വേരിയന്‍റ് (Covid Delta Variant) ആഗോളതലത്തില്‍ 85 രാജ്യങ്ങളില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ (World Health Organisation - WHO) റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധ ശേഷി കുറഞ്ഞ ദുർബലരായ ആളുകളെ എളുപ്പത്തില്‍ കീഴ്പ്പെടുത്താന്‍ കോവിഡിന്‍റെ ഡെല്‍റ്റ വേരിയന്‍റിന് (Covid Delta Variant) കഴിയും. ഇതുവരെ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകളില്‍ ഏറ്റവും വ്യാപനശേഷി കൂടുതലുള്ള വക ഭേദമാണ് കോവിഡ് ഡെല്‍റ്റ വേരിയന്‍റ് (Covid Delta Variant) എന്നും WHO പറയുന്നു.
ഈ പ്രത്യേക ഡെൽറ്റ വേരിയന്‍റ് ശക്തിയേറിയതാണ്, ഒപ്പം വ്യാപനശേഷി കൂടുതലാണ്. മുന്‍പ് കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ അപകടകാരിയായിരിയ്ക്കും ഈ വകഭേദം. അതിനാല്‍ കോവിഡ് വാക്സിനേഷന്‍ തികച്ചും അത്യന്താപേക്ഷിതമാണ്. വാക്സിനേഷൻ ഇല്ലാതെ ആളുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ, അവർക്ക് അപകടസാധ്യതയും കൂടുതലായിരിയ്ക്കും, WHO വ്യക്തമാക്കി.
നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കോവിഡിന്‍റെ ഡെല്‍റ്റ വേരിയന്‍റ് (Covid Delta Variant) ആവും ഏറ്റവുമധികം വ്യപന ശേഷിയുള്ള കൊറോണ വൈറസ് വകഭേടമെന്നും WHO ചൂണ്ടിക്കാട്ടി.
WHOയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 85 രാജ്യങ്ങളിലാണ് കോവിഡിന്‍റെ ഡെല്‍റ്റ വേരിയന്‍റ് (Covid Delta Variant) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. അതില്‍ 11 എണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. കൂടുതല്‍ രാജ്യങ്ങളില്‍ ഇത് വ്യാപിക്കുന്നത് തുടരുകയാണ്.
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തില്‍ 170 രാജ്യങ്ങളില്‍ ആല്‍ഫാ, 119 രാജ്യങ്ങളില്‍ ബീറ്റ, 71 രാജ്യങ്ങളില്‍ ഗാമ, 85 രാജ്യങ്ങളില്‍ ഡെല്‍റ്റ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...