ജനീവ:ലോകമാകെ നാശം വിതയ്ക്കുന്ന കൊറോണ വൈറസ്‌ ഉണ്ടായത് ചൈനയിലെ ലാബില്‍ നിന്നാണെന്ന വാദം ലോകാരോഗ്യസംഘടന തള്ളി,


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് 19 ന് കാരണമായ നോവല്‍ കൊറോണ വൈറസ്‌ ചൈനയിലെ കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ഒരു 
ലാബില്‍ നിന്നാണ് വൈറസ്‌ പുറത്ത് വന്നതെന്ന അമേരിക്കന്‍ റിപ്പോര്‍ട്ടുകളാണ് ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞത്.


ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത് നോവല്‍ കൊറോണ വൈറസ്‌ മൃഗങ്ങളില്‍ നിന്ന് വന്നതാണെന്നും അത് ലാബിലോ 
മറ്റെവിടെയെങ്കിലുമോ സൃഷ്ടിക്കപെട്ടതല്ലെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ഫഡേല ചായ്ബ് അറിയിച്ചു.


വുഹാന്‍ ഇന്‍സ്ടിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും പരീക്ഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ വൈറസ്‌ പുറത്ത് വന്നതാണെന്ന അഭ്യൂഹങ്ങള്‍
അവര്‍ തള്ളിക്കളഞ്ഞു.വവ്വാലുകള്‍ ഈ വൈറസിന്റെ സ്വാഭാവിക വാഹകരാണ് എന്നാല്‍ ഇത് എങ്ങനെ മനുഷ്യരിലേക്ക് എത്തി എന്നത് 
ഇപ്പോഴും ചോദ്യമായി അവശേഷിക്കുകയാണ്.അത് കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും അവര്‍ വ്യക്തമാക്കി.


Also Read:കോവിഡ്;ലോകം കടുത്ത പട്ടിണിയിലേക്കെന്ന് യുഎന്‍;കുടിയേറ്റം നിയന്ത്രിക്കുമെന്ന പ്രഖ്യാപനത്തില്‍ വ്യക്തതയുമായി ട്രംപ്!


 


അമേരിക്ക കൊറോണ വൈറസ്‌ വ്യാപനത്തില്‍ ചൈനയെ കുറ്റപെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
എന്നാല്‍ ലോകാരോഗ്യസംഘടന ഇക്കാര്യത്തില്‍ ചൈനയെ സംശയിക്കുന്നില്ല എന്ന് പലകുറി വ്യക്തമാക്കിയിട്ടുണ്ട്.