ന്യുയോര്‍ക്ക്:കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലോകം കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.
ലോകത്ത് പട്ടിണി പതിന്മടങ്ങ് വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഐക്യരാഷ്ട്രസഭ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം
265 ദശലക്ഷമായി ഉയരുമെന്നും വിശദീകരിക്കുന്നു.യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍
അടങ്ങിയിട്ടുള്ളത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം ഉറപ്പ് വരുത്തുന്നതിനായി മിക്കവാറും രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
യാത്രാവിലക്ക്,സമ്പര്‍ക്കവിലക്ക്,എന്നിവ ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ലോക്ക് ഡൌണിന്‍റെയും മറ്റ് നിയന്ത്രണങ്ങളുടെയും ആഘാതം ഈ വര്‍ഷം തന്നെ 130 ദശലക്ഷം പേരെ കടുത്ത പട്ടിണിയിലാക്കുന്നതിന് സാധ്യതയുണ്ടെന്നും
ആഗോള തലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര്‍ പട്ടിണിയിലാണെന്നും യു എന്‍ വ്യക്തമാക്കുന്നു.
Also Read:കോവിഡ് രോഗികള്‍ 25 ലക്ഷം കടന്നു;അമേരിക്കയില്‍ കോവിഡ് താണ്ഡവമാടുന്നു!
അതിനിടെ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍
പ്രസിഡന്റ് ട്രംപ് അതില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്.കുടിയേറ്റം നിരോധിക്കുന്ന പുതിയ എക്സിക്യുട്ടീവ് ഉത്തരവ് കഴിഞ്ഞ 60 ദിവസമായി
ഗ്രീന്‍ കാര്‍ഡ് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മാത്രമേ ബാധകമാകൂവെന്നും താല്‍ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന തൊഴിലാളികളെ
ഇത് ബാധിക്കില്ലെന്നും ട്രംപ് വിശദീകരിച്ചു.കോവിഡ് അമരിക്കയില്‍ കടുത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിലാണ് കുടിയേറ്റങ്ങളില്‍ നിയന്ത്രണം
ഏര്‍പ്പെടുത്താന്‍ ട്രംപ് തയ്യാറായത്.