ന്യൂഡൽഹി: ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത കൊറോണ മഹാമാരിയുടെ ഉദ്ഭവത്തെപ്പറ്റി വുഹാനിലെ ലാബിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രഞ്ജന്റെ പുതിയ വെളിപ്പെടുത്തൽ. കോവിഡിനു കാരണമായ കൊറോണ വൈറസ് മനുഷ്യനിർമിതമാണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം. കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയിലെ വുഹാൻ ലാബിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ ശാസ്ത്രജ്ഞ ൻ ആൻഡ്രൂ ഹഫിന്റേതാണു ഈ വെളിപ്പെടുത്തൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Cheap Education: ഇത്രയും രാജ്യങ്ങളിൽ വിദ്യാഭ്യാസം വളരെ ചിലവ് കുറഞ്ഞതാണ്, സ്കോളർഷിപ്പും കിട്ടും


മനുഷ്യനിർമിതമായ കൊറോണ വൈറസ് 2 വർഷം മുൻപ് വുഹാൻ ലാബിൽനിന്നും അബദ്ധത്തിൽ ചോരുകയായിരുന്നുവെന്ന് ഹാഫിനെ ഉദ്ധരിച്ചുകൊണ്ട് ബ്രിടീഷ് ദിനപത്രമായ 'ദി സൺ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം ഹഫിൻ ‘ദ് ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിലൂടെ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  ന്യൂയോർക്ക് ആസ്ഥാനമായ ലാഭരഹിത സംഘടന ഇക്കോഹെൽത്ത് അലയൻസിന്റെ മുൻ വൈസ് പ്രസിഡന്റായിരുന്നു ഈ ഹഫ്. 


Also Read: ധനു രാശിയിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ! 


സർക്കാർ നിയന്ത്രണത്തിലുള്ള വുഹാൻ ലാബിൽ മതിയായ സുരക്ഷയൊരുക്കാതെ ചൈന നടത്തിയ പരീക്ഷണങ്ങളാണ് കോവിഡിനു കാരണ എന്നാണ് ഹഫ് പറയുന്നത്.  കോവിഡ് ലോകമാകെ പടർന്നതോടെയാണ് വുഹാൻ ലാബ് സംശയ നിഴലിലായത്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വുഹാൻ ലാബിനെതിരെ രംഗത്തെത്തിയെങ്കിലും ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും ലാബ് തൊഴിലാളികളും അതെല്ലാം നിഷേധിക്കുകയായിരുന്നു. ലാബിൽ മിക്കതിനും മതിയായ നിയന്ത്രണ സംവിധാനങ്ങളില്ല. സുരക്ഷാ കാര്യങ്ങളിൽ ഒട്ടും ശ്രദ്ധയില്ലാത്തതാണ് വുഹാൻ ലാബിൽനിന്നും വൈറസ് ചോർച്ചയുണ്ടാക്കിയതെന്നാണ് ആൻഡ്രൂ ഹഫ് പുസ്തകത്തിൽ ആരോപിക്കുന്നത്. മാത്രമല്ല കൊറോണ ജനിതക എഞ്ചിനീയറിംഗ് ഏജന്റാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും അപകടകരമായ ഈ ബയോടെക്നോളജി ചൈനക്കാർക്ക് കൈമാറിയതിന് അമേരിക്കൻ സർക്കാരാണ് ഉത്തരവാദിയെന്നും അവിടെ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചുവെന്നും ഹഫ് ആരോപിച്ചു.  എങ്കിലും ഇപ്പോഴും ചൈനയുടെ നിലപാട് വുഹാൻ ലാബിലെ വൈറസ് ചോർച്ചയെന്നതു കെട്ടിച്ചമച്ച കഥയാണെന്നാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.